കണ്ണൂരിലെ കനാലില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം; കാണാതായ യുവാവിന്റേതെന്ന് സംശയം


1 min read
Read later
Print
Share

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: സി.സുനിൽകുമാർ|മാതൃഭൂമി

കണ്ണൂര്‍: ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കനാലില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 19-ാം തീയതി ചക്കരക്കല്ലില്‍നിന്ന് കാണാതായ യുവാവിന്റെ മൃതദേഹമാണെന്നാണ് സംശയം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

kannur dead body
കനാലില്‍ ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയ മൃതദേഹം | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

യുവാവിനെ കാണാതായ സംഭവത്തില്‍ പോലീസ് സംഘം കഴിഞ്ഞദിവസങ്ങളില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. ഇയാളുടെ മൊഴിയനുസരിച്ച് കനാലിന് സമീപം പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കനാലില്‍ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

kannur dead body
സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി

Content Highlights: dead body found from a canal in pothuvachery kannur

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Lady
Premium

4 min

കൂട്ടുനിന്നവർക്ക് ജോലി തിരിച്ചുകിട്ടി, അയാളെയും തിരിച്ചെടുക്കും; എനിക്കെവിടെ നീതി?- ഐ.സി.യു.അതിജീവിത

Jun 5, 2023


balesh dhankar balesh dhankhar

6 min

കൊറിയന്‍ യുവതികളോട് താത്പര്യം; ക്ലോക്കില്‍ ഒളിക്യാമറ; സീരിയല്‍ റേപ്പിസ്റ്റായ ഇന്ത്യക്കാരന്‍

Apr 1, 2023


doctor dowry case

1 min

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി, സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

Jan 1, 2022

Most Commented