-
കാക്കനാട്: ഇൻഫോപാർക്കിലെ ഐ.ടി. കമ്പനിയിലെ ഡേറ്റ ചോർത്തി സ്വന്തം കമ്പനിക്ക് ബിസിനസ് നേടിയെടുത്ത മുൻ മാനേജരും സഹ പ്രവർത്തകരും അറസ്റ്റിൽ. കോട്ടയം കൈപ്പുഴ സ്വദേശി സിറിൾ റോയ് (30), പറവൂർ കെടാമംഗലം സ്വദേശി എം.ജി. ജയ്ശങ്കർ (28), കോട്ടയം മണ്ണാർക്കാട് സ്വദേശി ലിബിൻ (34) എന്നിവരെയാണ് ഇൻഫോ പാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻഫോപാർക്കിലെ ഓപ്ഷോർ ടാലന്റ് സൊല്യൂഷൻസ് കമ്പനി നൽകിയ പരാതിയിലാണ് കേസ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഓപ്ഷോർ ടാലന്റ് സൊല്യൂഷൻസ് കമ്പനിയിലെ മാനേജരായിരുന്നു അറസ്റ്റിലായ സിറിൾ റോയ്. അവിടെ ജോലി ചെയ്യുമ്പോൾ തന്നെ സിറിൾ സി.ആർ. കൺസൾട്ടൻസി മെർലിൻ മെന്റർ എന്ന പേരിൽ സ്വന്തം കമ്പനി തുടങ്ങി ഇതേ ബിസിനസ് ആരംഭിച്ചു. ഓപ്ഷോറിന്റെ ക്ലയന്റുകളുടെ വിവരങ്ങൾ ചോർത്തി സ്വന്തം കമ്പനിക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഓപ്ഷോറിന് കരാർ പാലിക്കാൻ കഴിയാതെ വരികയും കോൺട്രാക്ട് നഷ്ടപ്പെടുകയും ചെയ്തു.
കോടികളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. ഓപ്ഷോറിന്റെ വിവിധ അക്കൗണ്ടുകളിലെ ഡേറ്റ സിറിൾ തന്റെ പേഴ്സണൽ ഇ-മെയിൽ അക്കൗണ്ടുമായി സിങ്ക് ചെയ്തായിരുന്നു തട്ടിപ്പ്. ഓപ്ഷോറിലെ ജീവനക്കാരായ ജയ്ശങ്കർ, ലിബിൻ എന്നിവരുടെ സഹായത്തോടെയായിരുന്നു ഡേറ്റ ചോർത്തൽ. ഓപ്ഷോർ മാനേജ്മെന്റ് പരാതി നൽകിയതിനെ തുടർന്ന് എസ്.ഐ. എ.എൻ. ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സി.ആർ. കൺസൾട്ടൻസിയിൽ പരിശോധന നടത്തി കംപ്യൂട്ടറുകൾ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തിൽ വിട്ടു.
Content Highlights:data theft in an it company in kochi infopark three arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..