കേരള പോലീസ് സൈബർ ഡോം നടത്തിയ ഹാക് പി ഹാക്കത്തോൺ 2021-ൽ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനം നൽകുന്നു
ഇരിങ്ങാലക്കുട: സൈബര്‍ ഇടങ്ങളിലെ ഡാര്‍ക്ക് വെബ് നിരീക്ഷണത്തിന് പോലീസിനെ സഹായിക്കാന്‍ ഇനി ഗ്രേപ്നെല്‍ 1.0 എന്ന സോഫ്റ്റ്വേര്‍.
കേരള പോലീസ് സൈബര്‍ ഡോം നടത്തിയ ഹാക് പി ഹാക്കത്തോണ്‍ 2021-ല്‍ ഈ സോഫ്റ്റ്വേറിന് ഒന്നാംസ്ഥാനം ലഭിച്ചു. സാധാരണ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ അറിയാന്‍ കഴിയാത്ത ഉള്ളടക്കമുള്ളതിനെയാണ് ഡാര്‍ക്ക് വെബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിലുള്ള ഡാര്‍ക്ക് വെബ് നിരീക്ഷണ സോഫ്റ്റ്വേര്‍ ഇസ്രയേലിലും യു.എസിലും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഹാക് പി ഹാക്കത്തോണിലൂടെ കേരള പോലീസിന് ലഭിച്ചത്.
പോലീസിന് സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ എളുപ്പത്തിലും മികവേറിയ രീതിയിലും കണ്ടുപിടിക്കാന്‍ ഗ്രേപ്നെല്‍ 1.0-യ്ക്ക് സാധിക്കും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ അദിത് പി. അനന്തന്, ആദിത്യകൃഷ്ണന്‍, അനൂപ് സിദ്ധന്, അരുണ്‍ ജോസഫ് എന്നീ വിദ്യാര്‍ഥികളാണ് ഗ്രേപ്നെല്‍ 1.0-യുടെ 24 പേരടങ്ങുന്ന ടീമില്‍ മൂന്ന് വിഭാഗങ്ങളില്‍ പങ്കെടുത്തത്. ഇതിലൂടെ 10 ലക്ഷം രൂപയാണ് ടീം ഗ്രാന്റായി നേടിയത്.
തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ഹാക് പി സമ്മിറ്റ്് 2021 മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഡി.ജി.പി. അനില്‍കാന്ത്, സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം എന്നിവര്‍ വിജയികളെ അനുമോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..