-
ഡാലസ്: രണ്ട് പെണ്‍മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. റെയ്മണ്ട് ഹെയ്‌സണ്‍(63) എന്നയാളാണ് മക്കളായ നതാഷ(17) അലക്‌സ എന്നിവരെ വെടിവെച്ച് കൊന്ന് ജീവനൊടുക്കിയത്. കൊല്ലപ്പെട്ട രണ്ട് പേരും ഫോര്‍ണി ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളാണ്.
തിങ്കളാഴ്ച രാത്രി 10.30 ഓടെ മെസ്‌ക്വിറ്റ് ടൗണ്‍ ഈസ്റ്റിലായിരുന്നു സംഭവം. വെടിയൊച്ച കേള്‍ക്കുന്നതായുള്ള സന്ദേശം ലഭിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. ഇരുനില വീട്ടില്‍ പരിശോധിച്ച പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന റെയ്മണ്ടിനെയാണ് ആദ്യം കണ്ടത്. പിന്നീട് വീട് പരിശോധിച്ചപ്പോള്‍ രണ്ട് പെണ്‍കുട്ടികളെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.
കൊല്ലപ്പെട്ട രണ്ട് പേരും ഫോര്‍ണി ഹൈസ്‌കൂള്‍ ബാന്റ് ടീം അംഗങ്ങളായിരുന്നു. ജൂണ്‍ ഒന്നിനായിരുന്നു നതാഷയുടെ ഹൈസ്‌കൂള്‍ ബിരുദദാനം. രണ്ട് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് മസ്‌കിറ്റ് പോലീസ് പറഞ്ഞു.
സമര്‍ഥരായ രണ്ട് വിദ്യാര്‍ഥികളെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ഫോര്‍ണി സ്‌കൂള്‍ അധ്യാപകര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഹപാഠികളുടെ മരണത്തില്‍ മാനസിക പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: പി.പി. ചെറിയാന്‍
Content Highlights: dallas man commits suicide after killing two daughters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..