രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ്, ബിജെപി പ്രാദേശിക നേതാക്കളടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ബിജെപി പ്രാദേശിക നേതാവ് അമിത് പണ്ഡാലിയ, കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ശാന്തി പണ്ഡാലിയ, ഇവരുടെ സുഹൃത്തായ വിപുല്‍ ഷേഖ്ദ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
19 വയസ്സുകാരിയായ ദളിത് യുവതിയെ മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കാറിലെത്തി തട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിനുള്ളില്‍വെച്ചാണ് പീഡിപ്പിച്ചതെന്നും പിന്നീട് ബുധനാഴ്ച വൈകിട്ടോടെ വീടിനടുത്തുള്ള സ്ഥലത്ത് ഉപേക്ഷിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം യുവതിയെ ഗോണ്ഡാല്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളിലൊരാളായ അമിത് പാണ്ഡാലിയ ബിജെപി പ്രാദേശിക നേതാവും മുന്‍ താലൂക്ക് സെക്രട്ടറിയുമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു പ്രതിയായ ശാന്തി പണ്ഡാലിയ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗവുമാണ്. അമിതിന്റെ അമ്മ ഗ്രാമമുഖ്യയായ ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതേസമയം, പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തെങ്കിലും ഇവരുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് രാജ്‌കോട്ട് പോലീസ് സൂപ്രണ്ട് ബല്‍റാം മീണ പറഞ്ഞു.
Content Highlights: dalit girl raped in rajkot gujarat; police booked case against congress and bjp leaders
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..