മുംബൈ: ലോക്ക്ഡൗണില്‍ അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിച്ചതായി പോലീസ്. മഹാരാഷ്ട്രയില്‍ മാത്രം ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ചതായി മഹാരാഷ്ട്ര പോലീസ് പറഞ്ഞു.
അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെ ഇ-മെയില്‍ മുഖേന ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. ബിറ്റ്കോയിനായി പണം നല്‍കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. പണം നല്‍കിയില്ലെങ്കില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങളും വെബ് ക്യാം ഹാക്ക് ചെയ്ത് റെക്കോഡ് ചെയ്ത് വീഡിയോകളും പരസ്യപ്പെടുത്തുമെന്നാണ് ഭീഷണി.
അശ്ലീല വെബ്സൈറ്റുകളിലൂടെ കടത്തിവിടുന്ന ചില മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വെബ് ക്യാം അടക്കം ഹാക്ക് ചെയ്യുന്നതെന്ന് മഹാരാഷ്ട്ര സൈബര്‍ പോലീസ് ഉദ്യോഗസ്ഥനായ ബാല്‍സിങ് രാജ്പുത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ മാല്‍വെയറുകള്‍ വഴി കമ്പ്യൂട്ടറിലെയോ ഫോണിലെയോ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. ഇങ്ങനെ പണം തട്ടുന്നതിനൊപ്പം സ്ക്രീന്‍ റെക്കോഡിങ്ങും നടത്തും. മാത്രമല്ല, രഹസ്യമായി ക്യാമറ പ്രവര്‍ത്തിപ്പിച്ച് വീഡിയോകളും റെക്കോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് പിന്നീട് ഭീഷണി സന്ദേശം അയക്കുന്നത്.
2900 യു.എസ്. ഡോളര്‍ ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ ഒരു യുവാവിന് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ വെബ് ക്യാം വഴി റെക്കോഡ് ചെയ്ത വീഡിയോ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുനല്‍കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ജാഗ്രത പാലിക്കണമെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: cyber fraudsters aims porn website viewers on lockdown period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..