പ്രതീകാത്മക ചിത്രം | Getty Images
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും സൈബര്‍ തട്ടിപ്പ്. എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന് പി.കെ. ശ്രീനിവാസനാണ് വമ്പന്‍ സൈബര്‍ തട്ടിപ്പിനിരയായത്. ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 20 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. ഇദ്ദേഹത്തിന്റെ പേരിലുള്ള സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കിയാണ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയത്.
ഡിസംബര്‍ 19-ന് രാവിലെ അഞ്ച് മണി മുതല്‍ അഞ്ച് തവണകളിലായി 20,25,000 രൂപയാണ് തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച എസ്.എം.എസും അലര്‍ട്ടുകളും ലഭിച്ചിരുന്നില്ല.
ശ്രീനിവാസന്റെ പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചാണ് തട്ടിപ്പുകാര്‍ ഡ്യൂപ്ലിക്കേറ്റ് സിം സ്വന്തമാക്കിയത്. ഇതിനുശേഷം സിം സ്വാപ്പിങ്ങിലൂടെ പണം തട്ടിയെന്നാണ് നിഗമനം. സംഭവത്തില്‍ ബാങ്കിലും സൈബര്‍ സെല്ലിലും ബി.എസ്.എന്‍.എല്ലിനും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: cyber fraud case writer sara josephs son in law lost 20 lakhs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..