കോവിഡ് മറയാക്കി വന്‍ സൈബര്‍തട്ടിപ്പിന് ശ്രമം; ഉത്തരകൊറിയന്‍ സംഘം ലക്ഷ്യമിടുന്നത് 20 ലക്ഷം പേരെ


അനില്‍ മുകുന്നേരി

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമാക്കി വന്‍ സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി മുന്നറിയിപ്പ്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് (സി.ഇ.ആര്‍.ടി.) മുന്നറിയിപ്പ് നല്‍കിയത്. ഉത്തര കൊറിയയില്‍നിന്നുള്ള സംഘമാണ് 20 ലക്ഷം പേരെ തട്ടിപ്പിനിരയാക്കാന്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

കോവിഡ് സൗജന്യപരിശോധന, ആനുകൂല്യം നല്‍കല്‍, സമ്മാനം കൈമാറല്‍, കാഷ് ബാക്ക് ഓഫറുകള്‍ എന്നിങ്ങനെ സാമൂഹിക മാധ്യമങ്ങളിലൂടെ പലവഴികളിലൂടെയുള്ള തട്ടിപ്പിനാണ് ശ്രമം. കോവിഡ് ഫണ്ട് കൈകാര്യംചെയ്യുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് സഹായം നല്‍കുന്നുവെന്ന സന്ദേശം നല്‍കി
ncov2019@gov.in പോലുള്ള സര്‍ക്കാരിന്റേതെന്ന് തോന്നിക്കുന്ന സൈറ്റുകള്‍ വഴി തട്ടിപ്പുനടത്താനാണ് നീക്കം. ലിങ്കുകളില്‍ ക്ലിക് ചെയ്താല്‍ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറാന്‍ ആവശ്യപ്പെടും. ഇതുവഴി പണം ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്.

കോവിഡിന്റെ മറവില്‍ ലോകാരോഗ്യസംഘടനയുടെ പേരിലും തട്ടിപ്പുനടത്താന്‍ നീക്കംനടന്നിരുന്നു. ലോകാരോഗ്യസംഘടന ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. റിസര്‍വ് ബാങ്ക്, വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സമയത്തും സൈബര്‍ തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. മൊറട്ടോറിയം ലഭിക്കണമെങ്കില്‍ ബാങ്ക് വായ്പ, അക്കൗണ്ട് വിവരങ്ങള്‍, ഒ.ടി.പി. എന്നിവ കൈമാറണമെന്ന സന്ദേശം പലര്‍ക്കും ലഭിച്ചിരുന്നു. വ്യക്തികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് സന്ദേശങ്ങളയച്ച് തട്ടിപ്പ് നടത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് സൈബര്‍ സുരക്ഷാവിദഗ്ധന്‍ ആദര്‍ശ് എസ്.വി. നായര്‍ പറഞ്ഞു.

ഓര്‍മിക്കാം

• ലഭിക്കുന്ന മെയിലുകള്‍ യഥാര്‍ഥമാണോയെന്ന് ഉറപ്പാക്കണം.

• വ്യക്തിവിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, യൂസര്‍ നെയിം, പാസ്വേഡുകള്‍ തുടങ്ങിയവ കൈമാറരുത്.

• ആനുകൂല്യങ്ങള്‍ സംബന്ധമായ അറിയിപ്പുകള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ ഏജന്‍സിയെ സമീപിച്ച് ഉറപ്പാക്കിയ ശേഷം മുന്നോട്ടുപോകുക.

• ലിങ്കുകളില്‍ ക്ലിക് ചെയ്യുംമുമ്പ് അവ നിരീക്ഷിച്ചാല്‍ തട്ടിപ്പ് കണ്ടെത്താന്‍ കഴിയും.

• ലിങ്കുകളിലൂടെ മൗസ് ഓടിച്ച് നോക്കിയാല്‍ത്തന്നെ ഏത് സൈറ്റിലാകും എത്തുകയെന്ന് അറിയാനാകും. ഇതിലൂടെ തട്ടിപ്പ് സംബന്ധിച്ച് മനസ്സിലാക്കാം.

• പ്രമുഖ വ്യാപാര സൈറ്റുകളുടെ വ്യാജന്മാര്‍ ധാരാളമാണ്. സൈറ്റുകള്‍ ശ്രദ്ധിച്ചാല്‍ തട്ടിപ്പ് വേഗം അറിയാനാകും.

• ഇ-മെയിലുകളിലെ അറ്റാച്ച്മെന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അപരിചതരില്‍നിന്നുള്ള സന്ദേശങ്ങള്‍ അവഗണിക്കുക.

Content Highlights: cyber fraud attempt amid covid pandemic, indian computer emergency response team warning


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented