ക്രിപ്റ്റോകറൻസി തട്ടിപ്പിൽ അറസ്റ്റിലായവർ.
കണ്ണൂര്‍: ക്രിപ്റ്റോകറന്‍സി വാഗ്ദാനം ചെയ്ത് നൂറുകോടിയലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആലമ്പാടി മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി.ഷഫീഖ്, എരഞ്ഞിക്കല്‍ സ്വദേശി വസീം മുനവ്വറലി, വണ്ടൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ പണം നഷ്ടമായ കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലായിരുന്നു പോലീസ് നടപടി.
ലോങ്റിച്ച് ടെക്നോളജീസ് എന്ന കമ്പനിയുടെ പേരില്‍ ക്രിപ്റ്റോകറന്‍സി വാഗ്ദാനം ചെയ്ത് പ്രതികള്‍ കോടിക്കണക്കിന് രൂപ തട്ടിയതായാണ് പോലീസ് പറയുന്നത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടന്നത്. നിരവധിപേര്‍ക്കാണ് ഈ ക്രിപ്റ്റോകറന്‍സി ഇടപാടില്‍ പണം നഷ്ടമായത്. അതിനാല്‍തന്നെ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതാകുമെന്നും പോലീസ് പറയുന്നു.
Content Highlights: crypto currency fraud case four arrested in kannur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..