രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച 'പറക്കുംതളിക'യെ കുടുക്കി പോലീസ്


തിങ്കളാഴ്ച രാവിലെ എട്ടരയോടെ നെടിയവിളയ്ക്കടുത്ത് ബൈക്കില്‍ വരികയായിരുന്ന കൊണ്ണിയൂര്‍ കടുക്കാമലയില്‍ എസ്.ലിജോസൂരി (29)യെ കാറിലെത്തിയ ബൈജുവും സംഘവും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും വെട്ടുകയുമായിരുന്നു.

പരിക്കേറ്റ ലിജുസൂരി(ഇടത്ത്) പോലീസ് തിരയുന്ന പറക്കുംതളിക ബൈജു(വലത്ത്)

വിളപ്പില്‍ശാല: നെടിയവിളയില്‍ തിങ്കളാഴ്ച രാവിലെ ഭീകരാന്തരീക്ഷമുണ്ടാക്കി രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പറക്കുംതളിക ബൈജുവിനെയും കൂട്ടാളിയേയും വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ കാപ്പിക്കാട് പൊന്നെടുത്തകുഴി സ്വദേശി പറക്കുംതളിക ബൈജു എന്നറിയപ്പെടുന്ന ജയിന്‍വിക്ടര്‍ (41), സഹായി തിരുവല്ലം പുന്നക്കരിയില്‍ താമസിക്കുന്ന ധര്‍മ്മേന്ദ്ര എന്നുവിളിക്കുന്ന സന്തോഷ് (40) എന്നിവരെയാണ് കൊച്ചുവേളിക്കടുത്തുനിന്ന് വിളപ്പില്‍ശാല പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ നെടിയവിളയ്ക്കടുത്ത് ബൈക്കില്‍ വരികയായിരുന്ന കൊണ്ണിയൂര്‍ കടുക്കാമലയില്‍ എസ്.ലിജോസൂരി (29)യെ കാറിലെത്തിയ ബൈജുവും സംഘവും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും വെട്ടുകയുമായിരുന്നു.

ബൈജുവിന്റെ സഹോദരിയുടെ മകനാണ് ലിജോ. കുടുംബവഴക്കിനെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുന്‍പ് ബൈജുവിനെ ലിജോ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ലിജോ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം തടയാനെത്തിയ സ്ഥലവാസി ബിനുകുമാറിനും വെട്ടേറ്റിരുന്നു.

കമ്പി, വടിവാള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്കുനേരേ ബോംബെറിഞ്ഞശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. എന്നാല്‍ ബോംബ് പൊട്ടിയില്ല.

parakkum thalika byju

പറക്കും തളിക ബൈജു, സന്തോഷ്

സംഭവത്തിനുപിന്നാലെ പോലീസ് അക്രമികള്‍ ഉപയോഗിച്ച റെന്റ് എ കാര്‍ കസ്റ്റഡിയിലെടുക്കുകയും കൊച്ചുവേളിക്കടുത്തുനിന്ന് പ്രതികളെ പിടികൂടുകയും ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പി. കെ.സ്റ്റുവര്‍ട്ട്കീലര്‍, വിളപ്പില്‍ശാല സി.ഐ. ബി.എസ്.സജിമോന്‍, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ പിടികൂടിയത്.

നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ കൊടുംകുറ്റവാളി എറണാകുളം ബിജുവിനെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് പറക്കുംതളിക ബൈജു.

ഇയാള്‍ക്കെതിരേ മോഷണം, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: Criminal Parakkum thalika Byju caught by Police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented