ജനലിലൂടെ സ്ത്രീകളുടെ ആഭരണ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍


പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ജനവാതില്‍ വഴി മോഷണം നടത്തിയ കേസില്‍ ഈ വര്‍ഷം ആദ്യം ഷാജിയെ താനൂര്‍ പോലീസ് പിടികൂടിയിരുന്നു.

കാക്ക ഷാജി

മലപ്പുറം: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനുള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പാലം, പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസിലാണ് അറസ്റ്റ്.

പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്റ്റേഷന്‍ പരിധികളില്‍ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ ജനല്‍ വഴി മോഷണം നടത്തിയ കേസില്‍ ഈ വര്‍ഷം ആദ്യം ഷാജിയെ താനൂര്‍ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഷാജി ജയിലില്‍ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂര്‍ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കേസന്വേഷണം ഷാജിയിലേക്ക് എത്തുകയായിരുന്നു.

മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ ഷാജിയെ പിടിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലായത്. ഇന്‍സ്പെക്ടര്‍ കെ.ജെ ജിനേഷ് സബ് ഇന്‍സ്പെക്ടര്‍ എന്‍. ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ്, സബറുദ്ധീന്‍, ആല്‍ബിന്‍, ഷിബിന്‍ എന്നിവരടങ്ങിയ സംഘമാണ് ഷാജിയെ പിടികൂടിയത്.

തീരുര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, കുന്നംകുളം, ചങ്ങരംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം മോഷണക്കേസ്സുകളില്‍ പ്രതിയാണ് ഷാജി. നേരത്തെ ദേഹപരിശോധന നടത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഷാജിക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Criminal Kaka shaji arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented