മകനെ നിര്‍ബന്ധിച്ച് മദ്യംകുടിപ്പിക്കുന്ന ഗുണ്ടാത്തലവന്‍; വീഡിയോ പ്രചരിച്ചതോടെ കേസ്


1 min read
Read later
Print
Share

ഏകദേശം മൂന്നോ നാലോ വയസ് പ്രായം തോന്നിക്കുന്ന മകനാണ് കുമരേശ് മദ്യം നല്‍കിയത്.

Image Screen Captured from Youtube Video

ബെംഗളൂരു: മകനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ബെംഗളൂരുവിലെ ഗുണ്ടാത്തലവന്‍ ഒളിവില്‍പോയി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട കുമരേശാണ് മകന് മദ്യം നല്‍കിയത്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഏകദേശം മൂന്നോ നാലോ വയസ് പ്രായം തോന്നിക്കുന്ന മകനാണ് കുമരേശ് മദ്യം നല്‍കിയത്. ഒരു ഗ്ലാസില്‍ മദ്യം നിറച്ച് മകന് കുടിക്കാന്‍ കൊടുക്കുകയായിരുന്നു. ഇതില്‍നിന്ന് ഒരു കവിള്‍ ബാലന്‍ കുടിക്കുകയും ചെയ്തു. പിന്നാലെ മകന് അല്പം ഭക്ഷണം നല്‍കിയ ശേഷം വീണ്ടും മദ്യം കുടിക്കാന്‍ ആവശ്യപ്പെട്ടു. ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കണമെന്ന് ഇയാള്‍ കുട്ടിയോട് പറയുന്നതും വീഡിയോയിലുണ്ട്.

കഴിഞ്ഞദിവസങ്ങളിലാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പിന്നാലെ കുമരേശിന്റെ ഭാര്യ വനിതാ-ശിശുക്ഷേമ സമിതിയെ ബന്ധപ്പെടുകയും കുട്ടിയെ കുമരേശിന്റെ വീട്ടില്‍നിന്ന് രക്ഷിക്കുകയും ചെയ്തു. ഇതിനിടെ കുമരേശ് വീട്ടില്‍നിന്നും കടന്നുകളഞ്ഞിരുന്നു.

കഴിഞ്ഞ കുറേനാളുകളായി കുമരേശും ഭാര്യയും വേര്‍പിരിഞ്ഞാണ് താമസം. തന്നോടൊപ്പമുണ്ടായിരുന്ന മകനെ കുമരേശ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയെന്നാണ് ഭാര്യയുടെ ആരോപണം. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്.

Content Highlights: criminal father forced his son to drink alcohol in bengaluru

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kollam eroor murder

1 min

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം, ജ്യേഷ്ഠനെ അനുജന്‍ കൊന്ന് കുഴിച്ചിട്ടു; രഹസ്യമാക്കിയത് രണ്ടരവര്‍ഷം

Apr 20, 2021


swathi murder case

1 min

സ്വാതി കൊലക്കേസ്: പ്രതിയുടെ ആത്മഹത്യയില്‍ നാല് വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം

Sep 13, 2020


.
Premium

9 min

നമ്മുടെ ഭയത്തെ സൈബർ കുറ്റവാളികൾ പണമാക്കി മാറ്റുന്നു | സൈബർ കുറ്റാന്വേഷക ഡോ ധന്യ മേനോനുമായി അഭിമുഖം

Sep 28, 2023

Most Commented