സുജിത്ത്
വരന്തരപ്പിള്ളി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വെള്ളിക്കുളങ്ങര നൂലുവള്ളി പട്ട്ളിക്കാടന്‍ സുജിത്ത് (35) പിടിയില്‍.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുജിത്തിനെ വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്, എസ്.ഐ. എ.വി. ലാലു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്.
ഒളിവിലായിരുന്ന സുജിത്ത് നൂലുവള്ളിയില്‍ വരുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വരന്തരപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
നിരവധി അടിപിടി കേസുകളില്‍ പ്രതിയായ സുജിത്ത് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. ഇവിടെ മാത്രം ഇയാളുടെ പേരില്‍ പത്തിലേറെ കേസുകളുണ്ട്.
വയനാട് മൂന്ന് കോടി രൂപയുടെ കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ സുജിത് ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും അന്വേഷണം നടന്നുവരുന്നതായും പോലീസ് പറഞ്ഞു.പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..