പ്രതീകാത്മക ചിത്രം
താമരശ്ശേരി: ദൈവത്തിന്റെ സ്വന്തംനാട്ടില്‍ സ്ത്രീകള്‍ക്ക് വീടുകള്‍ക്കുള്ളില്‍പ്പോലും രക്ഷയില്ലെന്ന് വ്യക്തമാക്കി കുറ്റകൃത്യങ്ങളുടെ കണക്ക്. ആറുവര്ഷക്കാലയളവിനിടെ യുവതികള്മുതല് വയോധികര്‍വരെയുള്ള സ്ത്രീകള്‍ക്കെതിരേ ഏറ്റവുംകൂടുതല്‍ അതിക്രമങ്ങള്‍ നടന്ന വര്‍ഷമാണ് കടന്നുപോയത്.
2021-ല്‍മാത്രം സ്ത്രീകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 16,418 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുപ്പതുശതമാനത്തോളം വര്‍ധനയാണ് 2020-നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്. ഗാര്‍ഹികാന്തരീക്ഷത്തില്‍ ഉറ്റവരില്‍നിന്ന് സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നതില്‍ റെക്കോഡാണ് 2021-ല്‍ കേരളത്തിലുണ്ടായത്. ഭര്‍ത്താവില്‍നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ക്രൂരതകള്ക്കിരയായതിന് 5016 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2020-ല്‍ 2707 കേസുകള്‍മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണിത്.
അതിക്രമത്തിനിരകളാവുന്ന സ്ത്രീകളില്‍ പലരും പരാതി നല്കാന് പോലും മടിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നതാണ് ഗൗരവതരം. ഐ.പി.സി. 304(ബി)വകുപ്പ് പ്രകാരം 10 സ്ത്രീധനപീഡന മരണങ്ങളാണ് 2021-ല്‍ രജിസ്റ്റര്‍ ചെയ്തത്.4269 പീഡനക്കേസുകളാണ് കഴിഞ്ഞവര്‍ഷംമാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. ബലാത്സംഗത്തിന് ഇരകളായവരാവട്ടെ 2318 പേരും. 2016-മുതലുള്ള കണക്കില്‍ ഏറ്റവുംകൂടുതല്‍ ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞവര്‍ഷമാണ്. തട്ടിക്കൊണ്ടുപോകലിന് 195 പരാതികളും പൂവാലശല്യത്തിന് 498 പരാതികളും 2021-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..