കൊന്നവന്റെ കെട്ടും വലിഞ്ഞുകിടന്ന പുതപ്പും.. ഫോട്ടോയിൽ ഒളിച്ചിരുന്നു കോട്ടാങ്ങലിലെ കൊലപാതകം


കുറ്റകൃത്യസ്ഥലത്തെ ഫോട്ടോയെടുപ്പ് സൂക്ഷ്മമാണ്. സ്ഥലത്തെത്തി ഓരോന്നും കൃത്യമായി പകർത്തും. സാക്ഷികൾക്കുംമറ്റും ഓർമപ്പിശക് സംഭവിച്ചാലും ചിത്രങ്ങൾ സത്യംപറഞ്ഞുകൊണ്ടേയിരിക്കും

ജയദേവ്

യുവതിയുടെ തൂങ്ങിക്കിടക്കുന്ന മൃതദേഹം. വീടും പരിസരവും നിറയെ പോലീസുകാര്‍. പുല്ലാഞ്ഞിപ്പാറയിലെ യുവതിയുടെ മരണത്തില്‍ കോട്ടാങ്ങലുകാര്‍ ഞെട്ടിവിറച്ചുനിന്ന നിമിഷം. ആരും ഒന്നും മിണ്ടുന്നില്ല. സ്വയംചെയ്തതെന്നും അല്ലെന്നുമൊക്കെ ചില അടക്കംപറച്ചിലുകള്‍ മാത്രം. നിശബ്ദതയുടെ താളം തെറ്റിച്ച് പോലീസ് ഫോട്ടോഗ്രാഫര്‍ ജയദേവിന്റെ ക്യാമറമാത്രം ശബ്ദിച്ചുകൊണ്ടിരുന്നു. അടുത്തും ദൂരെയുമൊക്കെനിന്നാണ് ചിത്രമെടുപ്പ്. അവിടെ കണ്ട നിഴല്‍പാടുകള്‍പോലും ഒപ്പിയെടുത്തു. അപ്പോഴേക്കും ആ ക്യാമറാക്കണ്ണുകള്‍ സത്യത്തിലേക്കുള്ള നോട്ടം തുടങ്ങിയിരുന്നു.

അന്വേഷണം പുരോഗമിക്കെ ആത്മഹത്യയെന്ന വാദത്തിന് ബലം കൂടിവന്നു. അങ്ങനെതന്നെയെന്ന് ഉറപ്പിക്കാനൊരുങ്ങുമ്പോഴേക്കും ജയദേവെടുത്ത ചിത്രങ്ങള്‍ ചിലതൊക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ക്യാമറാക്കണ്ണുകളില്‍ ഉടക്കിയ കട്ടിലിലെ പുതപ്പും അതിന്റെ കിടപ്പും പതുക്കെ പതുക്കെ ധാരണകളെ തിരുത്തിത്തുടങ്ങി. മൃതദേഹത്തിന്റെ കാലില്‍ ഉടക്കിയ പുതപ്പിന്റെ കിടപ്പുരീതി ജയദേവന്‍ പലതവണ ക്യാമറയിലാക്കിയിരുന്നു. ആത്മഹത്യചെയ്യുന്ന ഒരാളിന്റെ കാലില്‍ ഉടക്കുന്ന രീതിയായിരുന്നില്ല പുതപ്പിനുണ്ടായിരുന്നത്. അത് ഒരുഭാഗത്തുനിന്ന് വലിഞ്ഞുവന്ന് കാലില്‍ കുരുങ്ങിക്കിടന്നു. ഇത് മൃതദേഹം വലിച്ചുകൊണ്ടുവന്നു എന്ന സംശയത്തിലേക്കുള്ള ആദ്യചൂണ്ടുവിരലായി. കാലും ഇതേരീതിയിലാണ് കിടന്നതെന്ന് ഫോട്ടോയില്‍ കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ പെരുമ്പെട്ടി പോലീസ് ഭര്‍ത്താവിനെ പ്രതിയാക്കി.

എന്നാല്‍, പ്രതി മറ്റാരോ ആണെന്ന ആരോപണം ശക്തമായപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതോടെ കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ചു. മൃതദേഹത്തിലെ കെട്ടിന്റെ ചിത്രങ്ങളിലേക്കായി അടുത്തനോട്ടം. അവിടെയും കണ്ടെത്തി കൂടുതല്‍ തെളിവുകള്‍. കെട്ടിന്റെ രീതി സാധാരണക്കാരന്റേതായിരുന്നില്ല. തഴക്കവും പഴക്കവുംചെന്ന ഒരു കെട്ടുകാരന്റെ കൈയൊപ്പ് അതിലുണ്ടെന്ന് ജയദേവന്റെ ഫോട്ടോകള്‍ വിളിച്ചുപറഞ്ഞു. ഇതോടെ ജയദേവന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍ നായര്‍ പരിശോധിച്ചു. യുവതി ഇത്തരത്തില്‍ ആത്മഹത്യക്കായി കെട്ടിടില്ലെന്ന് കണ്ടെത്തി. തടികെട്ടുന്നവരാണ് ഇത്തരത്തില്‍ കുടുക്ക് ഇടുന്നതെന്ന് അന്വേഷണത്തില്‍ മനസ്സിലായതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി. അങ്ങനെയാണ് തടിക്കച്ചവടക്കാരനായ യാഥാര്‍ഥ പ്രതി നസീറിലേക്കെത്തിയതും ഭര്‍ത്താവ് നിരപരാധിയാണെന്ന് തെളിഞ്ഞതും.

കൂടാതെ വനിതാ പോലീസിന്റെ സഹായത്തോടെ അന്നുണ്ടായ സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചപ്പോള്‍ ജയദേവന്‍ പകര്‍ത്തിയ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍, ആത്മഹത്യ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതല്ലെന്നും സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലില്‍ നസീര്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ചിത്രങ്ങള്‍ ഉള്‍െപ്പടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം സമ്മതിച്ചു.

കാസര്‍കോട് മധൂര്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ തെളിവായതും ജയദേവിന്റെ ഫോട്ടോയായിരുന്നു. പ്രതികള്‍ ശ്രീകോവിലിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചരീതികളെല്ലാം ഫോട്ടോ രൂപത്തിലും വീഡിയോ രൂപത്തിലും പകര്‍ത്തി. അത് പ്രതികളിലേക്കുള്ള എളുപ്പവഴിയായി.

മറക്കാനാഗ്രഹിക്കുന്ന രണ്ടുകേസ്

കോയിപ്രത്ത് അച്ഛന്‍ മകനെ കൊലപ്പെടുത്തിയതും കുമ്പഴയില്‍ രണ്ടാനച്ഛന്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നതിലും ചിത്രങ്ങളെടുക്കുമ്പോള്‍ ജയദേവന് കൈവിറച്ചു. ബൈക്ക് അപകടത്തില്‍ മരിച്ച തന്റെ മകളുടെ ഓര്‍മദിനത്തിലായിരുന്നു കുമ്പഴയിലെ കുഞ്ഞിന്റെ കൊലപാതകമെന്നതാണ് ജയദേവിനെ ഏറെ വിഷമിപ്പിച്ചത്.

ഫോട്ടോമാത്രമല്ല, രേഖാചിത്രവും

ഫോട്ടോഗ്രാഫറാണെങ്കിലും അനൗദ്യോഗികമായി രേഖാചിത്രങ്ങള്‍ വരച്ചും ജയദേവ് പോലീസിനെ സഹായിക്കാറുണ്ട്. ജില്ലയില്‍ ബാങ്ക് മോഷണം നടത്തിയ ദമ്പതിമാരെ കുടുക്കുന്നതില്‍ ജയദേവ് വരച്ച രേഖാചിത്രങ്ങള്‍ സഹായിച്ചു.

ഒപ്പിയെടുത്തത് 6000-ത്തില്‍ അധികം കുറ്റകൃത്യങ്ങള്‍

വൈക്കം വെളിയന്നൂര്‍ സ്വദേശിയായ ജയ്‌ദേവ്കുമാര്‍ 2000-ല്‍ കോണ്‍സ്റ്റബിളായിട്ടാണ് കേരള പോലീസില്‍ ചേരുന്നത്. 2005-ല്‍ പോലീസ് ഫോട്ടോഗ്രാഫറായി നിയമനം കിട്ടി. ഇതുവരെ ആറായിരത്തോളം കേസുകളിലാണ് കേരള പോലീസിനുവേണ്ടി ചിത്രമെടുത്തത്. 1500-ഓളം സ്വാഭാവിക മരണങ്ങളും മുന്നൂറില്‍ അധികം കൊലപാതകങ്ങളിലും 3000-ത്തില്‍ അധികം മോഷണ കേസുകളിലും ചിത്രമെടുത്തു.

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവം, തിരുവാഭരണം തുടങ്ങിയവയിലെല്ലാം വര്‍ഷങ്ങളായി പോലീസിനുവേണ്ടി ഫോട്ടോയെടുക്കുന്നത് ജയദേവാണ്. കഴിഞ്ഞ വര്‍ഷം ഈ ചിത്രങ്ങളുെട പ്രദര്‍ശനവും നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ െഫാറന്‍സിക് ഫോട്ടോഗ്രാഫറും നാസിക്കില്‍ നടന്ന ഓള്‍ ഇന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റില്‍ വെള്ളിമെഡലും നേടിയിട്ടുണ്ട്.

വന്ദേഭാരതം വി.എച്ച്.എസ്.ഇ.യിലെ അധ്യാപിക അമ്പിളി ആര്‍.നായരാണ് ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നവീന്‍ ദേവ് മകന്‍.

Content Highlights: crime photographer Jayadevan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented