ഉറങ്ങി എഴുന്നേറ്റപ്പോള്‍ ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പോയത് 60,300 രൂപ; വീണ്ടും സൈബര്‍ തട്ടിപ്പ്


പ്രതീകാത്മക ചിത്രം | Getty Images

കൊച്ചി: നിമിഷങ്ങൾ കൊണ്ട് യുവാവിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 60,300 രൂപ. ചേർത്തല പള്ളിപ്പുറം സ്വദേശി സോനൽ സെബാസ്റ്റ്യനാണ്‌ ക്രെഡിറ്റ് കാർഡിൽനിന്ന് ഇത്രയും പണം നഷ്ടപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സോനലിന്റെ ക്രെഡിറ്റ് കാർഡിൽനിന്നും തട്ടിപ്പുകാർ പണം അപഹരിച്ചത്.

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സോനൽ തട്ടിപ്പ് നടന്ന വിവരമറിയുന്നത്. ഇന്റർനാഷണൽ ഓൺലൈൻ യൂസേജ് സംവിധാനം ആക്ടിവേറ്റ് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ക്രെഡിറ്റ് കാർഡിന്റെ പാസ് വേർഡ് മാറ്റാനുള്ള ഒ.ടി.പി.യും പാസ് വേർഡ് മാറ്റിയ എസ്.എം.എസുമെല്ലാം ഫോണിലേക്ക് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പോളണ്ടിലെ വെബ്സൈറ്റിൽനിന്നും ആമസോൺ വെബ്സൈറ്റിൽനിന്നും പർച്ചേഴ്സ് നടത്തിയതായി എസ്.എം.എസ്. വന്നത്. പുലർച്ചെ മൂന്ന് മണി മുതൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിലാണ് ഈ എസ്.എം.എസുകളെല്ലാം വന്നത്. ഉറങ്ങുകയായിരുന്നതിനാൽ എസ്.എം.എസ്. വന്നപ്പോൾ സോനൽ അറിഞ്ഞതുമില്ല.

പണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ഉടൻതന്നെ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക് ചെയ്തതായി സോനൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തിൽ കേസ് നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും ആലപ്പുഴ സൈബർ സെല്ലിൽ താൻ നേരിട്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അനുദിനം നിരവധി സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ചേർത്തല സ്വദേശിയായ യുവാവിനും തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്.

Content Highlights:credit card fraud alappuzha native lost 60k rupees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented