Screengrab: Mathrubhumi News
പത്തനംതിട്ട: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐ. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, എല്‍.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സി.പി.ഐ-സി.പി.എം. സംഘര്‍ഷം ഉടലെടുത്തിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. സംഘര്‍ഷത്തില്‍ സി.പി.ഐ, സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി സി.പി.ഐ. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.
സംഭവത്തില്‍ പോലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി സി.പി.ഐ. ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ജയന്‍ അടക്കമുള്ളവരാണ് പോലീസിനെതിരേ രംഗത്തുവന്നത്. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐക്കാര്‍ സി.പി.ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.
Content Highlights: cpi workers attacked by dyfi activists in angadikkal pathanamthitta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..