-
പടിഞ്ഞാറത്തറ(വയനാട്): പുതുശ്ശേരിക്കടവിൽ കെട്ടിയിട്ട പശു വെട്ടേറ്റു ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച പശുവിന്റെ ജഡം പുറത്തെടുത്ത് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ക്ഷീരകർഷകനായ പുതിയിടത്ത് ജോസ് കുര്യാക്കോസിന്റെ പശുവിനെയാണ് ബുധനാഴ്ച വെട്ടേറ്റു ചത്തനിലയിൽ കണ്ടെത്തിയത്.
രാവിലെ ഏഴരയോടെയാണ് പുതുശ്ശേരിക്കടവ് പുഴയ്ക്ക് അക്കരെ ജോസ് പശുവിനെ കെട്ടിയത്. ഉച്ചയ്ക്ക് അഴിച്ചുവിട്ട് തീറ്റാനായി എത്തിയപ്പോഴാണ് ചോര വാർന്ന് വീണുകിടക്കുന്ന പശുവിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പശുവിന്റെ വലതു കൊമ്പിന് പിന്നിലായി ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. തുടർന്ന് ജഡം മറവുചെയ്തു. ഏഴു മാസം ഗർഭിണിയായിരുന്നു പശു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും വെള്ളമുണ്ട പോലീസ് പറഞ്ഞു.
Content Highlights:cow killed in wayanad police investigation is going on
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..