മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ചു; കോടതി ജീവനക്കാരനും ബാങ്ക് മാനേജറും അടക്കം 3 പേര്‍ അറസ്റ്റില്‍


അരുൺ കൃഷ്ണ, ആനന്ദ് കൃഷ്ണ, ഹേമന്ദ് ചന്ദ്ര

കോട്ടയം: കോടതിജീവനക്കാരനും ബാങ്ക് മാനേജരുമടങ്ങുന്ന അഞ്ചംഗസംഘം മദ്യലഹരിയിൽ അർധരാത്രി പോലീസുകാരെ ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പ്രതികളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. കോട്ടയം മൊബൈൽ കോടതി ജീവനക്കാരൻ കോട്ടയം അയ്മനം വൈശാഖത്തിൽ അരുൺ കൃഷ്ണ (35), സഹോദരൻ യൂണിയൻ ബാങ്ക് കോടിമത ബ്രാഞ്ച് മാനേജർ ആനന്ദ് കൃഷ്ണ (30), ഇവരുടെ ബന്ധു മുണ്ടക്കയം പഴയമനയ്ക്കൽ ഹേമന്ദ് ചന്ദ്ര (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

സംഭവത്തിൽ ഒളിവിൽപ്പോയ മറ്റുരണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച അർധരാത്രി കോട്ടയം ചാലുകുന്നിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പുജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ സ്ത്രീ ഓടിച്ച കാർ ചാലുകുന്നിൽ വീടിന്റെ മതിലിൽ ഉരഞ്ഞ് കുഴിയിലേക്ക് വീണു. ഈസമയം മദ്യലഹരിയിലെത്തിയ പ്രതികൾ കാർ വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ കാർ കയറ്റിയതോടെ പ്രതികൾ ഇവരുമായി തർക്കത്തിലായി. ഈസമയം സ്ഥലത്തെത്തിയ വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുൺ പ്രശ്നത്തിലിടപെട്ടതോടെ പ്രതികൾ പോലീസിനുനേരേ തിരിഞ്ഞു. തുടർന്ന് ഇൻസ്പെക്ടറുടെ യൂണിഫോം വലിച്ചുകീറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

സംഭവംകണ്ട് ഓടിയെത്തിയ ഡ്രൈവർ ജോണിനെയും പ്രതികൾ ആക്രമിച്ചു. നാട്ടുകാരായ രണ്ടുപേർക്കും പരിക്കേറ്റു. കൂടുതൽ പോലീസെത്തി അക്രമികളെ കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കയതിനും പോലീസിനെ ആക്രമിച്ചതിനുമാണ് പ്രതികൾക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തത്. തുടർന്ന് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) ഹാജരാക്കിയ പ്രതികൾക്ക് കോടതി ജാമ്യമനുവദിച്ചു.

Content Highlights:court employee and bank manager arrested for attacking police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented