വീട്ടമ്മയെ പീഡിപ്പിച്ചത് 9 പേര്‍, അഞ്ചുപേരും വന്നത് ഭാര്യമാരുമായി; സ്റ്റഡുകള്‍ നല്‍കേണ്ടത് 14000 രൂപ


Screengrab: Mathrubhumi News

കോട്ടയം: സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പരാതി നല്‍കിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേര്‍ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍. കേസിലെ ബാക്കി പ്രതികള്‍ ഒളിവിലാണ്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായും വിവരങ്ങളുണ്ട്.

പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതുപേരില്‍ അഞ്ചുപേരും ഭാര്യമാരുമായാണ് എത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഭാര്യമാരെ പരസ്പരം കൈമാറി ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ ബാക്കി നാലുപേര്‍ തനിച്ചാണ് വന്നത്. ഇങ്ങനെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. യുവതികളുമായി ശാരീരികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ ഇവര്‍ 14000 രൂപയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴി ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നതെന്നും പോലീസ് പറയുന്നു.

ഫെയ്‌സ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് കേരള, കുക്ക് ഹോള്‍ഡ് കേരള, റിയല്‍ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും. എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടുകളില്‍ വിരുന്ന് എന്നപേരിലാണ് ദമ്പതിമാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി ഒത്തുച്ചേരുന്നത്. കുട്ടികളുമായാണ് ഇവര്‍ വീടുകളില്‍ എത്തുക. വീടുകള്‍ക്ക് പുറമേ റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകള്‍ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നില്ലെന്നതും ഇവര്‍ക്ക് സഹായകരമാണ്.

ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് വരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കിയിരുന്നു.

Content Highlights: Couple Swap Case; Couple meet up held in homes and resorts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented