പിറവം ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണം നടന്നിരുന്ന വീട്. Screengrab: Mathrubhumi News
പിറവം: ഇലഞ്ഞിയില്‍ വന്‍ കള്ളനോട്ട് മാഫിയ പിടിയില്‍. വീട് വാടകയ്‌ക്കെടുത്ത് കള്ളനോട്ട് നിര്‍മിച്ചിരുന്നവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രങ്ങളും കടലാസുകളും പോലീസ് പിടിച്ചെടുത്തു.
ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇലഞ്ഞിയിലെ വീട്ടില്‍ ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്. പോലീസും റെയ്ഡിനെത്തി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി പയസ്, തൃശ്ശൂര്‍ സ്വദേശി ജിബി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഘത്തില്‍ ഉള്‍പ്പെട്ട പത്തനംതിട്ട സ്വദേശി ഒളിവില്‍പോയതായാണ് വിവരം. ഇയാളുടെ പേരിലാണ് സംഘം ഇലഞ്ഞിയില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്.
വീട്ടില്‍ പ്രിന്ററുകളും മറ്റും സജ്ജീകരിച്ചിരുന്ന സംഘം വന്‍തോതില്‍ കള്ളനോട്ട് അച്ചടിച്ചിരുന്നതായാണ് വിവരം. ഇതുവരെ 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇവര്‍ ഇവിടെനിന്ന് കടത്തിയതായും വിവരമുണ്ട്. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നകാര്യം പോലീസ് പരിശോധിച്ചുവരികയാണ്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
Content Highlights: counterfeit currency seized from piravom
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..