Photo: Instagram|cwazpd
അരിസോണ: കാറും ബസും ഒന്നുമല്ല, ഒരു വിമാനം തന്നെ അടിച്ചുമാറ്റിയിരിക്കുകയാണ് യു.എസിലെ കോട്ടണ്വുഡിലെ കള്ളന്മാര്. അതും നഗരത്തിലെ വിമാനത്താവളത്തില്‍നിന്നും.
പുതുവത്സരത്തലേന്നാണ് കോട്ടണ്‍വുഡ് നഗരത്തെ ഞെട്ടിച്ച മോഷണം അരങ്ങേറിയത്. കോട്ടണ്‍വുഡ് വിമാനത്താവളത്തില്‍ വലിയ കണ്ടെയ്നറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറുവിമാനം മോഷ്ടാക്കള്‍ അതേപടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം വിമാനങ്ങളുടെ ചില യന്ത്രഭാഗങ്ങളും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ കോട്ടണ്‍വുഡ് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വിമാനത്താവളത്തിന്റെ പ്രധാനഗേറ്റ് തകര്‍ത്താണ് ഡിസംബര്‍ 31 അര്‍ധരാത്രിയോടെ മോഷ്ടാക്കള്‍ അകത്തുപ്രവേശിച്ചത്. തുടര്‍ന്ന് വലിയ കണ്ടെയ്നര്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. N153PR എന്ന നമ്പറിലുള്ള ചെറുവിമാനമാണ് ഈ കണ്ടെയ്നറിലുണ്ടായിരുന്നത്. മോഷണത്തില്‍ ഏകദേശം 80000 ഡോളറിന്റെ( 58 ലക്ഷം രൂപ) നഷ്ടമുണ്ടായെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്.
വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നാണ് കോട്ടണ്‍വുഡ് പോലീസിന്റെ അഭ്യര്‍ഥന. മോഷ്ടാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യവാപായ് സൈലന്റ് വിറ്റ്നസ് 450 ഡോളര്‍(ഏകദേശം 32000 രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: cottonwood airplane theft arizona usa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..