വിയ്യൂര്‍(തൃശ്ശൂര്‍): ചോറ്റുപാറയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. ചോറ്റുപാറ വരണ്ടിയാനിക്കല്‍ രാഘവന്റെ മക്കളായ മിഥുന്‍, മൃദുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചോറ്റുപാറ പ്‌ളാശേരി വീട്ടില്‍ അഗസ്റ്റിന്‍ എന്ന ബേബി(61), ഭാര്യ എല്‍സി (50) എന്നിവരുടെ പേരില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം.
അഗസ്റ്റിന്‍ ചക്ക ഇട്ടപ്പോള്‍, വെട്ടേറ്റ സഹോദരങ്ങളുടെ വീട്ടിലേക്കുള്ള ചവിട്ടുപടി തകര്‍ന്നു. ഇത് നന്നാക്കിത്തരണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്റെ വീട്ടിലെത്തിയ മിഥുന് വെട്ടേല്‍ക്കുകയായിരുന്നു. മിഥുന്റെ നിലവിളി കേട്ട് ഓടിയെത്തിയ മൃദുലിനും വെട്ടേറ്റു.
കൈയിലും പുറത്തും വെട്ടേറ്റ ഇരുവരെയും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗസ്റ്റിന്റെ പരാതിയില്‍ മിഥുന്റെയും മൃദുലിന്റെയും പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: conflict over jackfruit; brothers attacked by neighbour in thrissur viyyur
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..