-
തൊടുപുഴ: കല്യാണവീട്ടിലെത്തിയവർ അൽപ്പമൊന്ന് 'മിനുങ്ങി'യിട്ട് ഉറങ്ങിയത് അയൽക്കാരന്റെ ടെറസിൽ. രാവിലെ ടെറസിന് മുകളിലെത്തിയ ഗൃഹനാഥൻ ഞെട്ടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
തൊടുപുഴ നഗരത്തിന് സമീപമുള്ള പ്രദേശത്താണ് സംഭവം. കല്യാണപ്പെണ്ണിന്റെ സഹോദരന്റെ മൂന്ന് കൂട്ടുകാരാണ് കഥാനായകർ. കല്യാണത്തിന്റെ തലേദിവസമായ ഞായറാഴ്ച വൈകീട്ടാണ് ഇവരെത്തിയത്. കുറച്ച് മദ്യമൊക്കെയായി രാത്രിയിൽ നല്ല ആഘോഷം. മദ്യം തീർന്നപ്പോൾ ഒന്ന് കിടക്കണമെന്നായി. മദ്യപിച്ച് കല്യാണവീട്ടിൽ പോകാൻ കഴിയില്ലല്ലോ.
അപ്പോഴാണ് അടുത്തുള്ള ഒരു ടെറസ് വീട് കണ്ടത്. മതില് ചാടി ടെറസിന് മുകളിൽ കയറിക്കിടന്നങ്ങ് ഉറങ്ങി. പുലർച്ചെ ടെറസിൽനിന്ന് ശബ്ദം കേട്ടപ്പോഴാണ് ഗൃഹനാഥൻ കയറി നോക്കുന്നത്. ഇതോടെ ഇരുകൂട്ടരും തമ്മിൽ ചെറിയ കശപിശയുണ്ടായി. ഗൃഹനാഥൻ പോലീസിനെ വിളിച്ചെങ്കിലും അവരെത്തുംമുമ്പ് മൂവരും സ്ഥലം വിട്ടു. കല്യാണവീടായതിനാൽ പെൺകുട്ടിയുടെ സഹോദരനെ ബുദ്ധിമുട്ടിക്കാതെ പോലീസ് മടങ്ങി. സ്റ്റേഷനിലെത്തി പരാതി നൽകണമെന്ന് ഗൃഹനാഥനോട് പോലീസ് പറഞ്ഞെങ്കിലും നാട്ടുകാരും കല്യാണവീട്ടുകാരും സംസാരിച്ച് പ്രശ്നം പരിഹരിച്ചു.
Content Highlights:conflict between guests and neighbour on wedding day
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..