പ്രതീകാത്മക ചിത്രം | Photo: AP
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം പ്രചാരണം നടത്തുന്ന ചില വ്യക്തികളും സാമൂഹിക മാധ്യമ ഗ്രൂപ്പുകളും സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഗ്രൂപ്പ് അഡ്മിന്മാര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയുണ്ടാകും.
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സന്ദേശങ്ങളും വെല്ലുവിളികളും വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ഇതോടെ ഫെയ്സ്ബുക്കിലും മറ്റും പോലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
മതസ്പര്‍ധയുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 30 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം റൂറല്‍ ജില്ലാ പരിധിയിലാണ്.
Content Highlights: communal posts in social media police given warning
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..