
-
കയ്പമംഗലം(തൃശ്ശൂര്‍): ലോക്ഡൗണ്‍ സമയത്തും കയ്പമംഗലം കേന്ദ്രീകരിച്ച് ലഹരിമരുന്നായ കൊക്കെയ്ന്‍ ഉപയോഗവും വില്‍പ്പനയും നടത്തിയ ആറു യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം ദേവമംഗലം സ്വദേശി കുടിലിങ്ങല്‍ സന്ദേശ് (19), മൂന്നുപീടിക മഹ്ളറ സ്വദേശി കടവില്‍ മുഹമ്മദ് ഫസല്‍ (20), ചളിങ്ങാട് സ്വദേശി അദ്നാന് (20), ചളിങ്ങാട് സ്വദേശി മുടവന്കാട്ടില് നാദിര്‍ഷ (19), മതിലകം ത്രിവേണി സ്വദേശി തറയില്‍ വിഷ്ണു (21), മതിലകം ഊമന്തറ വെളിയത്ത് അഖില്‍ (21) എന്നിവരെയാണ് എസ്.ഐ. സുബിന്ദും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വില്‍പ്പനക്കായി തയ്യാറാക്കിയ കൊക്കെയ്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സന്ദേശിനെയും മുഹമ്മദ് ഫസലിനെയുമാണ് കയ്പമംഗലം വഴിയമ്പലത്ത് നിന്ന് ആദ്യം പിടികൂടിയത്. പിന്നീട് ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് മറ്റുള്ളവരെ കൂടി കണ്ടെത്തിയത്. 2500 രൂപ വില വരുന്ന അര ഗ്രാം തൂക്കമുള്ള പൊതികളിലാക്കിയായിരുന്നു വില്‍പ്പനയെന്ന് പോലീസ് പറഞ്ഞു. പിടിയിലായ അഖിലും കൊടുങ്ങല്ലൂര്‍ സ്വദേശിയായ മറ്റൊരാളും ചേര്‍ന്ന് എറണാകുളത്തുനിന്നാണ് കൊക്കെയ്ന്‍ എത്തിച്ചിരുന്നത്.
ഇവര്‍ കൊക്കെയ്നു പുറമേ കഞ്ചാവ്, എം.ഡി.എം., ഹാഷിഷ് തുടങ്ങിയവയും ഉപയോഗിക്കുന്നവരാണെന്നും അന്വേഷണസംഘം പറഞ്ഞു. ചളിങ്ങാട്, കൂരിക്കുഴി, വഴിയമ്പലം, മതിലകം മേഖലയില്‍ ധാരാളം യുവാക്കള്‍ക്ക് കൊക്കെയ്നും കഞ്ചാവും എത്തിച്ചുകൊടുത്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന അമ്പതോളം പേരുടെ നമ്പരുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണമുണ്ടായേക്കും.
എ.എസ്.ഐ.മാരായ ടി.കെ.അബ്ദുള്‍ സത്താര്‍, എ.സജിബാല്‍, സി.കെ.ഷാജു, എസ്.സി.പി.ഒ.മാരായ പി.എ.അഭിലാഷ്, നജീബ്, പി.ബി.ലാല്‍ജി, സി.എസ്.പ്രബിന് തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Content Highlights: cocaine drugs seized from thrissur, six arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..