പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ | Screengrab: Youtube.com|OMMCOM NEWS
ഭുവനേശ്വർ: ഒഡീഷയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പുരി ജില്ലയിലെ ദിമിരിസേന ഗ്രാമത്തിലാണ് രണ്ട് കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കാലിയ ഭോയ്, സുരേന്ദ്ര ബോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലവിതരണ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ഇരുവീട്ടുകാരും മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരും പുരുഷന്മാരാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘമാണ് പിന്നീട് രംഗം ശാന്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് പൈപ്പ്ലൈനിനെച്ചൊല്ലി പ്രശ്നങ്ങളുണ്ടായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സബ്-ഡിവിഷണൽ പോലീസ് ഓഫീസർ അറിയിച്ചു.
Content Highlights:clash between two families in odisha two killed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..