അറസ്റ്റിലായ ഹരി
കൊടുങ്ങല്ലൂര്‍: അഴീക്കോട് പോണത്ത് യുവാവ് മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിലായി.
മത്സ്യത്തൊഴിലാളിയായ സതീഷ്കുമാര്‍ (42) ആണ് മരിച്ചത്. അഴീക്കോട് മേനോന്‍ബസാര്‍ നടുമുറി ഹരി(36) യെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇയാള്‍.
ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തില്‍ നാലു ദിവസം മുമ്പ് തലച്ചോറിലുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. കൊടുങ്ങല്ലൂര്‍ സി.ഐ. പി.കെ.പദ്മരാജന്, എസ്.ഐ. ഇ.ആര്.ബൈജു, എ.എസ്.ഐ. സി.ആര്.പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് അഴീക്കോട് പരുത്തിക്കാവ് ബീച്ചില്‍ സംഘംചേര്‍ന്ന് മദ്യപിക്കുന്നതിനിടയില്‍ ഹരി തള്ളിയതിനെ തുടര്‍ന്ന് സതീഷ്കുമാര്‍ തലയടിച്ച് വീഴുകയും ബോധരഹിതനാവുകയും ചെയ്തിരുന്നു. അമിതമദ്യലഹരിയിലായിരുന്ന രണ്ടുപേരും പലവട്ടം അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളും നടന്നിരുന്നു. പിന്നിലേക്ക് തലയടിച്ചുവീണതിന്റെ ആഘാതത്തില്‍ സതീഷിന് എഴുന്നേല്ക്കാന് കഴിഞ്ഞില്ല.
തുടര്‍ന്ന് സതീഷ്കുമാറിന്റെ സഹോദരനെ വിളിച്ചുവരുത്തുകയും ഹരിയുടെ ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അവിടെനിന്ന് തല സ്കാന്‍ ചെയ്യാന്‍വേണ്ടി മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നോയെന്ന് ചോദിച്ചെങ്കിലും ആരും വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഇവിടെനിന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചു.
Content Highlights: clash between friends during liquor party, one died in kodungallur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..