അറസ്റ്റിലായ വിനോദ്
മൂന്നാര്‍: സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ അയാളുടെ അമ്മയെ ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹോട്ടല്‍ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആക്രമിച്ച വീട്ടുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാങ്കുളം ആനക്കുളം പുനകുടി പുത്തന്‍വീട്ടില്‍ എസ്.വിനോദിനെയാണ് (35) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മാങ്കുളം ആനക്കുളത്തെ ഹോട്ടലില്‍ ജീവനക്കാരനായ കോട്ടയം ചിങ്ങവനം വാതുക്കാട്ടില്‍ ജോയി(65) ആണ് ഗുരുതരമായി മര്‍ദനമേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. ബുധനാഴ്ചയാണ് സംഭവം.
ഇരുവരും ചേര്‍ന്ന് വിനോദിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ജോയി വിനോദിന്റെ അമ്മയെ ചീത്ത വിളിച്ചു. ഇതില്‍ പ്രകോപിതനായ വിനോദ് ജോയിയെ മര്‍ദിച്ചു. ജോയിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ചുകയറി. രക്തമൊലിച്ച് അബോധാവസ്ഥയില്‍ വിനോദിന്റെ വീട്ടില്‍ കിടന്ന ജോയിയെ പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ജോയിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Content Highlights: clash between friends during consuming liquor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..