മരിച്ച ബിജു, അറസ്റ്റിലായ ബിനുകുമാർ
പുനലൂർ: പുതുവത്സരാഘോഷത്തിനു മദ്യപിക്കാൻ പങ്കിട്ട തുകയെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള കത്തിക്കുത്തിൽ ഒരാൾ മരിച്ചു. ഒളിവിൽ പോയ സുഹൃത്തിനെ പോലീസ് പിടികൂടി.
നരിക്കൽ ബഥേൽ കിഴക്കേതിൽ ബിജു(47)വാണ് മരിച്ചത്. പുനലൂർ ശാസ്താംകോണം ശ്രീനു വിലാസത്തിൽ ബിനുകുമാറിനെ(50)യാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.45-ന് പുനലൂർ താലൂക്ക് ആശുപത്രിക്കു സമീപത്തെ ബാറിനു മുന്നിലെ റോഡിലായിരുന്നു സംഭവം.
പോലീസ് പറയുന്നത്: പുതുവത്സരം ആഘോഷിക്കാനായി ബാറിൽ മദ്യപിക്കാനെത്തിയ ഇരുവരും തമ്മിൽ പങ്കിട്ട തുകയെച്ചൊല്ലി വാക്കേറ്റവും അടിപിടിയുമുണ്ടായി. പുറത്തിറങ്ങിയ ഇരുവരും ഇവർ വന്ന ഓട്ടോറിക്ഷയിൽവെച്ച് വീണ്ടും തർക്കമായി. ബിനുകുമാർ കൈയിൽ കരുതിയ മടക്കുകത്തികൊണ്ട് ബിജുവിനെ നാലുതവണ കുത്തി. കഴുത്തിനും നെറ്റിക്കും കുത്തേറ്റ ബിജുവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ബിനുകുമാറിന്റെ അകന്ന ബന്ധുവായ കുന്നിക്കോട്ടെ കേരള കോൺഗ്രസ് (ബി) നേതാവിന്റെ ഔട്ട്ഹൗസിൽനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തടിപ്പണിക്കാരനാണ് മരിച്ച ബിജു. ബിനുകുമാറിന്റെ വീട്ടിൽ ജോലിക്കെത്തിയ പരിചയത്തിലാണ് പുതുവർഷം ആഘോഷിക്കാൻ ഒത്തുകൂടിയത്.
ബിജുവിന്റെ ഭാര്യ: പുഷ്പകുമാരി. മകൻ: ശ്രീനു.
Content Highlights:clash between friends after new year celebration one killed in punalur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..