-
പാലിയേക്കര: ടോൾ പ്ളാസയിൽ ജീവനക്കാരും യാത്രക്കാരനുമായി അടിപിടി. യാത്രക്കാരന്റെ കാലൊടിഞ്ഞു. ചാലക്കുടി മേലൂർ സ്വദേശി മുട്ടത്തറ പ്രസാദിനാണ് പരിക്ക്. ഇയാൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച വൈകീട്ട് 7.30-നായിരുന്നു സംഭവം. ഒരുവശത്തേയ്ക്ക് ടോൾ എടുത്ത പ്രസാദ് തിരിച്ചുവരുമ്പോൾ വീണ്ടും ടോൾ നൽകാൻ തയ്യാറാകാതിരുന്നതാണ് തർക്കത്തിന് കാരണം.
മദ്യലഹരിയിലായിരുന്ന ഇയാൾ ബൂത്തിലെ കീബോർഡ് പിടിച്ചെടുത്തു. ഇത് ചോദ്യംചെയ്ത ജീവനക്കാരെ ഇയാൾ കൈയേറ്റം ചെയ്തു. ജീവനക്കാരന്റെ അടിയേറ്റുവീണ പ്രസാദിന്റെ കാൽ ഒടിഞ്ഞു.
പ്രസാദ് ടോൾ ബൂത്തിലെ പണമെടുക്കാൻ ശ്രമിച്ചെന്നും ആക്രമണം നടത്തിയെന്നും ടോൾ പ്ളാസ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. ടോൾ പ്ലാസയിലെ നിരീക്ഷണക്യാമറാദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
ടോൾ നൽകിയതിന്റെ രശീതി ലഭിച്ചില്ലെന്നും ഇതു ചോദിച്ചപ്പോൾ ടോൾ പ്ളാസയിലെ ഗുണ്ടകൾ ആക്രമിച്ചുവെന്നും ആരോപിച്ച് പ്രസാദും പോലീസിൽ പരാതി നൽകി. സംഭവത്തിൽ പുതുക്കാട് പോലീസ് കേസെടുത്തു.
Content Highlights:clash at paliyekkara toll plaza
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..