മരിച്ച പോലീസ് ഓഫീസർ ചന്ദ്രദേവ്
എറണാകുളം: ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ച നിലയിൽ. ചന്ദ്രദേവ് (47)എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം.
ചോറ്റാനിക്കരയിലെ വാടക വീട്ടിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല.
പിറവം പാമ്പാക്കുടയാണ് സ്വദേശം. ചോറ്റാനിക്കരയിൽ പോലീസ് സ്റ്റേഷന് സമീപം വാടക വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം.
കഴിഞ്ഞ ദിവസം കളമശ്ശേരി എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:Civil police officer at Chottanikkara police station found dead
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..