സുരേഷ്, മാനുവൽ
കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ പോക്സോ ആക്ട് പ്രകാരം അറസ്റ്റില്‍. വീഡിയോ പോസ്റ്റ് ചെയ്തയാളും ഗ്രൂപ്പ് അഡ്മിനുമാണ് അറസ്റ്റിലായത്. വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂര്‍ ദേശമംഗലം കൂട്ടുപാത സുരേഷ് നിവാസില്‍ എന്‍.കെ. സുരേഷ് (55), അഡ്മിന് ചേര്‍ത്തല അര്‍ത്തുങ്കല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.ബി. മാനുവല്‍ (23) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് ഫ്രണ്ട്സ് എന്ന പേരിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് ഒന്നര വര്‍ഷം മുമ്പ് മാനുവല്‍ രൂപവത്കരിച്ചത്.
ഇരുവര്ക്കുംപുറമേയുള്ള മറ്റ് അഡ്മിന്മാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും പോലീസ് അന്വേഷിച്ചുവരികയാണ്.
ഗ്രൂപ്പില്‍ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും സമാന രീതിയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷിക്കുകയാണ്.
കൊച്ചി സൈബര്‍ ഡോമിന്റെയും കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദേശാനുസരണം എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍, എസ്.ഐ.മാരായ വിപിന്‍ കുമാര്‍, കെ.എസ്. തോമസ്, എബി, മനോജ്, എ.എസ്.ഐ. ഷാജി, സീനിയര്‍ സി.പിഒ.മാരായ അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlights: child porn whatsapp group; two arrested in kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..