കൊച്ചി: കുട്ടികളുടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച വാട്സാപ്പ് ഗ്രൂപ്പിലേക്ക് അംഗങ്ങളെത്തിയത് ഗേ ഡേറ്റിങ് സൈറ്റില്നിന്നുണ്ടായ സൗഹൃദത്തില്‍നിന്ന്. എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റുചെയ്ത ഗ്രൂപ്പ് അഡ്മിനില്നിന്നാണ് ഈ വിവരം ലഭിച്ചത്.
ഗേ ഡേറ്റിങ് സൈറ്റുകളില്‍ സൗഹൃദത്തിനെത്തുന്നവരില്നിന്ന് വിചിത്രമായ ലൈംഗിക താത്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തുകയാണ് ആദ്യംചെയ്യുന്നത്. ശേഷം ഇവരുടെ താത്പര്യം ഉറപ്പിക്കാന്‍ വ്യക്തിപരമായി അശ്ലീലവീഡിയോകള്‍ അയച്ചുനല്‍കും. പിന്നീട് ഇവരെ ചേര്‍ത്ത് ഗ്രൂപ്പുകള്‍ രൂപപ്പെടുത്തും. പ്രതികള്‍ ഗേ ഡേറ്റിങ് സൈറ്റിലാണ് സൗഹൃദം തുടങ്ങിയത്. അശ്ലീലവീഡിയോകള്‍ പ്രചരിപ്പിക്കുന്ന നിരവധി വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗമായ തൃശ്ശൂര്‍ കൂട്ടുപാത സ്വദേശി എന്‍.കെ. സുരേഷ് ഗ്രൂപ്പില്‍ കണ്ടുമുട്ടിയ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി പി.ബി. മാനുവലുമായി സൗഹൃദത്തിലായി. മാനുവലിനെക്കൊണ്ട് ഫ്രണ്ട്സ് എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഗ്രൂപ്പിലേക്ക് പിന്നീട് ഇതേസൈറ്റില്നിന്ന് മലയാളികളെ കണ്ടെത്തി അംഗങ്ങളായി ചേര്‍ത്തു. സുരേഷും, മാനുവലും നിലവില്‍ റിമാന്‍ഡിലാണ്.
ഫ്രണ്ട്സ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അംഗങ്ങളാണെന്ന് ഫോണ്‍നമ്പര്‍ പരിശോധിച്ചതിലൂടെ പോലീസ് കണ്ടെത്തി. പ്രാഥമികാന്വേഷണത്തില്‍ ഗ്രൂപ്പിലെ അംഗങ്ങളായിരുന്ന 13 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് എറണാകുളം എ.സി.പി. കെ. ലാല്‍ജി പറഞ്ഞു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ക്ക് പണം ഈടാക്കുന്ന രീതിയുണ്ട്. എന്നാല്‍ ഈ ഗ്രൂപ്പുകള്‍ മുഖേന സാമ്പത്തികമായ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് മനസ്സിലായതെന്നും ലാല്‍ജി കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പുകളുടെ എണ്ണത്തില്‍ കുറവുണ്ട്
ഓപ്പറേഷന് പി. ഹണ്ടിന്റെ ഭാഗമായി കേരളത്തില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്ന ഗ്രൂപ്പുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്ക് അതിര്‍ത്തിയില്ല. അതിനാല്‍തന്നെ എല്ലാ സംസ്ഥാനങ്ങളോടും നടപടിവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
-മനോജ് എബ്രഹാം(സൈബര്‍ ഡോം മേധാവി)
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..