കുട്ടികളുടെ ലൈംഗികദൃശ്യം പ്രചരിപ്പിച്ച 16-കാരനും ഫോണ്‍ നല്‍കിയതിന് പിതാവും അറസ്റ്റില്‍


Photo: Pixabay

ചെന്നൈ: കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ സാമൂഹികമാധ്യമം വഴി പ്രചരിപ്പിച്ച പതിനാറുകാരനെയും മകന് ഫോണ്‍ നല്‍കിയ പിതാവിനെയും പോലീസ് അറസ്റ്റുചെയ്തു. പ്രേരണാക്കുറ്റം ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്. ഫോണ്‍ നമ്പരും ഐ.പി. വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫോണ്‍ ഉടമയുടെ വിലാസവും കണ്ടെത്തി.

വിലാസമന്വേഷിച്ചെത്തിയ പാപനാശം പോലീസ് ഫോണ്‍ നമ്പരിന്റെ ഉടമയായ പിതാവിനെ പിടികൂടി. എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളല്ല, പിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി. അതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: child porn video in social media; 16 year old boy and his father arrested in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented