കുട്ടികളുടെ നഗ്നചിത്രങ്ങള്‍: 16 ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍, അഡ്മിന്‍മാര്‍ പാകിസ്താനിലും


ടി. ആദിത്യന്‍

കോഴിക്കോട്: കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സാമൂഹികമാധ്യമങ്ങളിലെ 16 ഗ്രൂപ്പുകള്‍ സൈബര്‍ ഡോമിന്റെ നിരീക്ഷണത്തില്‍. ഇതില്‍ എട്ടു ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന്.

വാട്‌സാപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകളാണ് നിരീക്ഷണത്തിലുള്ളത്. വിദേശരാജ്യങ്ങളിലെ കുട്ടികളുടെ ദൃശ്യങ്ങളാണ് കൂടുതലായും പ്രചരിക്കുന്നതെന്ന് സൈബര്‍ ഡോം അധികൃതര്‍ പറഞ്ഞു. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ 18-ന് താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് ഉള്ളത്.

സംസ്ഥാനത്തുടനീളം ശനിയാഴ്ച 117 ഇടങ്ങളില്‍ ഓപ്പറേഷന്‍ പീ-ഹണ്ട് റെയ്ഡ് നടന്നിരുന്നു. സമൂഹത്തിലെ ഉന്നതര്‍ അടക്കം 47 പേര്‍ അറസ്റ്റിലായി. ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറത്താണ്. 15 ആളുടെ പേരിലാണ് കേസ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നാലു പേര്‍ വീതവും എറണാകുളത്ത് അഞ്ചു പേരും അറസ്റ്റിലായി.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കാണുന്നവരും കൈവശം സൂക്ഷിച്ചവരും വില്‍പ്പന നടത്തിയവരും ഇതില്‍ ഉള്‍പ്പെടും. അപ്‌ലോഡ്‌ ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായ യുവാവ് 500 രൂപയ്ക്കാണ് ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്നത്.

67-ബി ഐ.ടി. ആക്ട് പ്രകാരം 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്താല്‍ അഞ്ചുവര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും ഒടുക്കണം.

ഓപ്പറേഷന്‍ പീ-ഹണ്ട്

ഇന്റര്‍പോളിന്റെയും കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ സെല്ലിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയാണ് പീ-ഹണ്ട് (പീഡോഫീലിയ ഹണ്ട്). കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക ചൂഷണങ്ങളും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കലും വില്‍പ്പന നടത്തലും വര്‍ധിച്ചു വരുന്നതിനാലാണ് പരിശോധന. എല്ലാ സാമൂഹികമാധ്യമങ്ങളും സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലാണ്.

കുട്ടികളുടെ നഗ്‌നചിത്രങ്ങളോ ദൃശ്യങ്ങളോ ഇന്റര്‍നെറ്റിലൂടെ കാണുകയോ വില്‍പ്പന നടത്തുകയോ ചെയ്യുന്നത് സൈബര്‍ ഡോമിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് 10-15 ദിവസം നിരീക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കൗണ്ടര്‍ ചൈല്‍ഡ് എക്‌സ്പ്ലോയിറ്റേഷന്‍ സെല്ലിന് നല്‍കും. ഇവര്‍ ഇന്റര്‍പോളിന് കൈമാറി വിദേശത്തുള്ളവരെയും പിടികൂടും.

Content Highlights: child porn; operation p hunt by kerala police, 16 social media groups under surveillance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023

Most Commented