ഡാര്‍ക്ക്‌നെറ്റില്‍ കേരളത്തിലെ കുട്ടികളുടെ അശ്ലീലചിത്രങ്ങളും; പിടിവീഴും


എം. ബഷീര്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരയുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അദൃശ്യ ഇന്റര്‍നെറ്റ് സംവിധാനമായ ഡാര്‍ക്ക് നെറ്റ് ഉപയോഗിച്ചാലും പിടിവീഴും. അതിരഹസ്യമായി ചെയ്യുന്നുവെന്ന ധാരണയോടെ ഇറങ്ങിത്തിരിച്ചാല്‍ കുടുക്കിലാക്കാനായി കേരള സൈബര്‍ ഡോം പ്രത്യേക സംവിധാനവുമൊരുക്കി.

പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനം വഴി ചിത്രങ്ങളും വീഡിയോയും തിരയുന്നവരെയും കൈമാറുന്നവരെയും തിരിച്ചറിയാനാകും. കഴിഞ്ഞ ദിവസം പിടിയിലായ ചിലര്‍ ചിത്രങ്ങള്‍ വിറ്റതായും സൈബര്‍ഡോം കണ്ടെത്തി. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു.

സൈബര്‍ ഡോം കണ്ടെടുത്ത ചിത്രങ്ങളിലുള്ള കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ലൈംഗികചൂഷണത്തിനു വിധേയമായിട്ടുണ്ടോയെന്നും പരിശോധിക്കും. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായവും പോലീസിന് ലഭിക്കും.

ലോക്ഡൗണ്‍ കാലത്ത് ചൂഷണം കൂടി

അടച്ചിടല്‍കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതിനൊപ്പം കുട്ടികള്‍ക്കെതിരേയുള്ള ചൂഷണങ്ങളും വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിനകത്തുതന്നെയുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെടുത്തതോടെ കേരള പോലീസിന്റെ പ്രത്യേക വിഭാഗം കൂടുതല്‍ ശാസ്ത്രീയപരിശോധന ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങള്‍ക്കുപുറമേ ഡാര്‍ക്ക്നെറ്റിലൂടെ കേരളത്തിലെ കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും കൈമാറ്റം ചെയ്യുന്നുണ്ടെന്നും മനസ്സിലായി.

തുടര്‍ന്നാണ് 117 സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തുകയും 47 പേര്‍ അറസ്റ്റിലാവുകയും ചെയ്തത്. അറസ്റ്റിലായവരില്‍ ഡോക്ടറും ഐ.ടി വിദഗ്ധരും പെടും. കേരളത്തില്‍നിന്ന് ചിത്രങ്ങള്‍ ശേഖരിച്ച് ഗള്‍ഫിലെത്തിയശേഷം വില്‍പ്പന നടത്തിയിരുന്ന പ്രവാസിയും പിടിയിലായി. 87 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റില്‍

അഞ്ചല്‍ : കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കണ്ടതിനും ഡൗണ്‍ലോഡ് ചെയ്ത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിനും യുവാവ് അറസ്റ്റില്‍. അഞ്ചല്‍ പുത്തയം തടത്തില്‍ പുത്തന്‍വീട്ടില്‍ അനുസെന്‍ജിന്‍ (28) ആണ് അറസ്റ്റിലായത്.

പോലീസ് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: child porn; many are using darknet to exchange child porn photos and videos

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented