ബാലികാപീഡനം: നാലു പ്രതികൾക്ക് മരണംവരെ തടവ്


പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന അപാർട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റർമാർ, സെക്യൂരിറ്റി ജീവനക്കാർ, പ്ലംബർമാർ തുടങ്ങിയവരാണ് പീഡനം നടത്തിയത്.

-

ചെന്നൈ: നഗരത്തിലെ അയനാവരത്ത് ബധിരയായ പതിനൊന്നുവയസ്സുകാരിയെ ഏഴുമാസത്തോളം പീഡിപ്പിച്ച സംഭവത്തിൽ നാലുപേർക്ക് മരണംവരെ തടവുശിക്ഷ വിധിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയ 15 പേരിൽ ഒരാൾക്ക് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ശിക്ഷാകാലയളവിൽ ഇളവിന് അർഹതയുണ്ട്. മറ്റു പ്രതികളിൽ ഒരാൾക്ക് ഏഴുവർഷവും ഒൻപതുപേർക്ക് അഞ്ചുവർഷവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

കുട്ടികൾക്കെതിരേയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന (പോക്‌സോ) കോടതി ജഡ്ജി ആർ.എൻ. മഞ്ജുളയാണ് ശിക്ഷവിധിച്ചത്. ഒന്നാം പ്രതിയായ രവികുമാർ (56), സുരേഷ് (32), പളനി (40), അഭിഷേക് (23) എന്നിവർക്കാണ് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും രാജശേഖറിന് (40) ശിക്ഷാകാലാവധിയിളവിന് അപേക്ഷിക്കാനുള്ള അർഹതയുണ്ട്.

പ്രതികളിൽ ഒരാളായ എറാൾഡ് ബ്രോസിനാണ് (58) ഏഴുവർഷം തടവ്. സുകുമാരൻ (65), മുരുകേശ് (54), ഉമാപതി (42), പരമശിവം (60), ദീനദയാലൻ (50), ജയ്ഗണേശ് (23), രാജ (32), സൂര്യ (23), ജയരാമൻ (26) എന്നിവരെയാണ് അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്.

കേസിലെ 17 പ്രതികളിൽ ഒരാളായ ഗുണശേഖരനെ (55) വെറുതെവിട്ടിരുന്നു. ഇയാൾക്കെതിരേയുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു പ്രതിയായ ബാബു (36) വിചാരണ പൂർത്തിയാകുന്നതിനുമുമ്പ് മരിച്ചു.

പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന അപാർട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റർമാർ, സെക്യൂരിറ്റി ജീവനക്കാർ, പ്ലംബർമാർ തുടങ്ങിയവരാണ് പീഡനം നടത്തിയത്.

മാസങ്ങളായി നടത്തിയ പീഡനം പുറത്തറിയുന്നത് 2018 ജൂലായിലാണ്. കുട്ടി സഹോദരിയെ പീഡനവിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് കേസെടുത്ത അയനാവരം പോലീസ് 2018 ജൂലായ് 18-ന് 25 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പിന്നീട് 17 പേർക്കെതിരേ കേസെടുത്തു.

അപാർട്ട്‌മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ രവികുമാർ പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കിയതിനുശേഷം പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവെക്കുകയുമായിരുന്നു. ബാലികയ്ക്ക് മയക്കുമരുന്ന് നൽകിയും കത്തികാട്ടി ഭയപ്പെടുത്തിയുമായിരുന്നു പീഡനം.

Content Highlights: Child Molestation, sexual abuse, accused get imprisonment till death in Chennai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented