-
മേട്ടുപ്പാളയം: സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചുവെന്ന പരാതിയുമായി 15 വയസ്സുകാരി പോലീസിനെ സമീപിച്ചു. മേട്ടുപ്പാളയത്തിനടുത്തുള്ള ശിരുമുഖ പോലീസ്സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടു മാസം മുമ്പ് കുട്ടിയെ മാതാപിതാക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചയച്ചുവെന്നും ഭര്‍ത്താവുമൊന്നിച്ച് താമസിക്കാൻ ഇഷ്ടമില്ലെന്നും അറിയിച്ച് തുടിയല്ലൂർ വനിതാ പോലീസ്സ്റ്റേഷനിൽ പെൺകുട്ടി നേരിട്ട് ഹാജരായാണ് പരാതിപ്പെട്ടത്.
പരാതി പരിശോധിക്കുന്നതിനിടെ പെൺകുട്ടിയെ അനുനയിപ്പിക്കാൻ ബന്ധുവായ അഭിഭാഷകനും പോലീസും ശ്രമിച്ചുവെന്ന് ആരോപണമുയർന്നതോടെ പരാതി ശിരുമുഖ പോലീസ് തന്നെ രജിസ്റ്റർ ചെയ്യുമെന്ന് അറിയുന്നു. പെൺകുട്ടിയുടെ പരാതിയിൽ മാതാപിതാക്കളും വിവാഹം കഴിച്ചയാളും ബന്ധുക്കളും പ്രതി ചേർക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടി നിയമനടപടികളുമായി മുന്നോട്ടുപോകണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights:child marriage 15 year old girl filed complaint against her parents
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..