Representative Image: Photo: Mathrubhumi Archives| PP Ratheesh
പൂക്കോട്ടുംപാടം(മലപ്പുറം): കോഴിത്തീറ്റ കിട്ടാതായതോടെ കിട്ടുന്ന വിലയ്ക്ക് കോഴി വിറ്റുതീര്‍ക്കാനുള്ള ഫാമുടമയുടെ നീക്കംപാളി. ലാഭത്തില്‍ കിട്ടുമെന്ന് കേട്ടതോടെ ആളുകള്‍ തടിച്ചുകൂടി. ആളുകള്‍ കൂട്ടംകൂടാന്‍ ഇടവരുത്തിയതിന് ഫാം ഉടമ പോലീസ് പിടിയിലുമായി.
പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലെ ഒരു കോഴിക്കര്‍ഷകനാണ് നൂറു രൂപയ്ക്ക് രണ്ട് കോഴികളെ വില്‍ക്കുന്നതായി വാട്സ്ആപ്പ് വഴി പ്രചാരണം നടത്തിയത്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സന്ദേശംലഭിച്ചതോടെ കഴിഞ്ഞ രാത്രി മുതല്‍ ഉപ്പുവള്ളിയിലെ ഫാമില്‍ തിരക്കായിരുന്നു. തിങ്കളാഴ്ച ബൈക്കുകളിലെത്തി കോഴിക്കായി ജനം വരി നിന്നു. വിവരമറിഞ്ഞ് പോലീസെത്തിയതോടെ കോഴി വാങ്ങാനെത്തിയവര്‍ ഓടി രക്ഷപ്പെട്ടു.
കൊവിഡ് 19 വൈറസ് വ്യാപനമുണ്ടാവുന്ന തരത്തില്‍ കോഴിവില്പന നടത്തിയ ഫാമുടമയെ പോലീസ് പിടികൂടുകയും കേസെടുത്ത് ജ്യാമ്യത്തില്‍വിടുകയും ചെയ്തു. അമരമ്പലം പഞ്ചായത്തിലെ പാറക്കപ്പാടം, കാരകുളം, അമരമ്പലം ഭാഗങ്ങളിലും ഇത്തരത്തില്‍ കോഴികളെ വിറ്റഴിച്ചിരുന്നു. വാട്സ്ആപ്പ് വഴി വില്പന വിവരങ്ങള്‍ പ്രചരിപ്പിച്ചതാണ് ഉപ്പുവള്ളിയിലെ ഫാമുടമയ്ക്ക് തിരിച്ചടിയായത്.
Content Highlights: chicken sales in cheap price; police booked case on lockdown violation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..