Screengrab: Mathrubhumi News
കോഴിക്കോട്: മാനസികവൈകല്യമുള്ള ചേവായൂര്‍ സ്വദേശിനിയെ മെഡിക്കല്‍ കോളേജിനുസമീപം സ്വകാര്യബസില്‍ മൂന്നുപേര്‍ ബലാത്സംഗം ചെയ്തകേസില്‍ ഒളിവിലുള്ള മുഖ്യപ്രതി ഇന്ത്യേഷ് കുമാര്‍ സംസ്ഥാനം വിട്ടതായി സംശയം.
ഇയാളെ പിടികൂടാനായി അന്വേഷണം മറ്റുസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്ശന് പറഞ്ഞു. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം.
ചേവായൂരിലെ വീട്ടില്‍നിന്ന് രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ച് സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ കയറ്റിക്കൊണ്ടുപോയി കോട്ടാപറമ്പ ബസ്ഷെഡില് നിര്‍ത്തിയിട്ട ബസില്‍വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ മറ്റു രണ്ടു പ്രതികളായ കുന്ദമംഗലം മലയൊടിയാറുമ്മല്‍ വീട്ടീല് ഗോപീഷ്, പത്താം മൈല്‍ മേലേ പൂളോറവീട്ടില് മുഹമ്മദ് ഷമീര്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു.
സംഭവംനടന്നതിന് പിന്നാലെതന്നെ കുന്ദമംഗലം പന്തീര്‍പാടം പാണരുകണ്ടത്തില്‍ ഇന്ത്യേഷ് കുമാര്‍ ഒളിവിലായിരുന്നു. ഇയാളെ പിടികൂടാനായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് ഒട്ടേറെ ക്രിമിനല്‍ ബന്ധങ്ങളുണ്ട്.
ഒളിവില്‍ കഴിയാന്‍ അവരുടെ സഹായം ലഭിച്ചിട്ടുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..