നടന്നത് ക്രൂരപീഡനം; പരമാവധി ശിക്ഷ ലഭിക്കാത്തതിൽ നിരാശ


അപ്പീൽപോകാൻ സാധ്യത

-

ചെന്നൈ: ബധിരയായ ബാലികയോട് കാട്ടിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷനൽകണമെന്നായിരുന്നു സർക്കാർ അഭിഭാഷകൻ വാദിച്ചത്. പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിധികാത്തിരുന്ന പൊതുജനങ്ങളും.

നാലു പ്രതികൾക്ക് മരണംവരെ ജീവപര്യന്തം ലഭിച്ചെങ്കിലും ഒൻപതുപേർക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചത് കുറഞ്ഞുപോയെന്ന വിലയിരുത്തലുണ്ട്. ഒരാളെ വെറുതെ വിട്ടതും അപ്രതീക്ഷിതമായിരുന്നു. ഇതിനെതിരേ സർക്കാർ അപ്പീൽ സമർപ്പിക്കുമെന്നാണ് സൂചന.

പീഡനത്തിനിരയായ പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലെ തോട്ടപ്പണിക്കാരനായിരുന്ന ഗുണശേഖരനെയാണ് തെളിവിന്റെ അഭാവത്തിൽ വെറുതെവിട്ടത്.

ഇതിനെതിരേ അപ്പീൽ സമർപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ഡി. രമേഷ് പറഞ്ഞു. സർക്കാരുമായും പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ചചെയ്ത് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ പോലീസ് അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കി വിധിപറയാൻ സാധിച്ചു. പീഡനം സംബന്ധിച്ച് പരാതിലഭിച്ച് അടുത്തദിവസംതന്നെ സംശയിക്കപ്പെടുന്നവരെ കസ്റ്റഡിയിലെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.

വിചാരണയ്ക്കിടെ കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ രംഗത്തുവന്നിരുന്നു. ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്റ്റിസ് മഞ്ജുള മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിലാണ് വിചാരണനടത്തുന്നതെന്നായിരുന്നു പ്രതികളുടെ ആരോപണം.

വിചാരണ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് സർക്കാർ അഭിഭാഷകനും വാദിച്ചു. ഹൈക്കോടതി ഹർജി തള്ളിയതോടെ ജസ്റ്റിസ് മഞ്ജുള തന്നെ കേസ് പരിഗണിക്കുകയും വിധിപറയുകയുമായിരുന്നു.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 15 പ്രതികളിൽ ആറു പേർ അൻപത് വയസ്സിന് മുകളിൽ പ്രായമുള്ളവരായിരുന്നു. മുഖ്യപ്രതി രവികുമാറിന് 56 വയസ്സുണ്ടായിരുന്നു. ഇയാൾക്ക് മരണംവരെ തടവുശിക്ഷ ലഭിച്ചപ്പോൾ 58 വയസ്സുകാരനായ എറാൾഡ് ബ്രോസിന് ഏഴുവർഷം തടവും വിധിച്ചു. 65 വയസ്സുകാരനായ സുകുമാരനും 60 വയസ്സുകാരനായ പരമശിവത്തിനും അഞ്ചുവർഷം തടവാണ് ലഭിച്ചത്.

Content Highlights: Chennai molestation case, culprit get imprisonment till death, minor girl rape case, child sexual abuse

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented