
സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽനിന്ന്. Youtube.com|vanakkam info
ചെന്നൈ: മദ്യലഹരിയിൽ പോലീസുകാരനെ നടുറോഡിൽ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത യുവതിക്കും സുഹൃത്തിനും എതിരേ പോലീസ് കേസെടുത്തു. ചെന്നൈ ഇന്ദിരനഗർ സ്വദേശികളായ കാമിനി(28) സുഹൃത്ത് തോഡ്ല ശേഷുപ്രസാദ്(27) എന്നിവർക്കെതിരേയാണ് ചെന്നൈ തിരുവാന്മിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യലഹരിയിൽ കാമിനി പോലീസുകാരനെ അസഭ്യം പറയുന്നതിന്റെയും മർദിക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ശനിയാഴ്ച രാത്രി 8.30-ഓടെ കാമരാജ് നഗർ സൗത്ത് അവന്യൂവിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമ സഹസംവിധായകയായ കാമിനിയും സോഫ്റ്റ് വെയർ എൻജിനീയറായ ശേഷുപ്രസാദും കാറിൽ വരുന്നതിനിടെ പോലീസുകാരനായ മാരിയപ്പൻ ഇവരുടെ വാഹനം കൈകാണിച്ച് നിർത്തി. വാഹന പരിശോധനയ്ക്കിടെ ശേഷുപ്രസാദ് മദ്യപിച്ചതായി കണ്ടെത്തി. വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് പോലീസുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് വാഹനത്തിലുണ്ടായിരുന്ന കാമിനി പുറത്തിറങ്ങി പോലീസുകാരനോട് തട്ടിക്കയറിയത്. അസഭ്യവർഷം നടത്തിയ യുവതി പോലീസുകാരനെ മർദിക്കുകയും ചെയ്തു.
പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് യുവതിയുടെ പരാക്രമം വീഡിയോയിൽ പകർത്തിയത്. സംഭവത്തിന് ശേഷം പോലീസുകാരനായ മാരിയപ്പൻ തിരുവാന്മിയൂർ പോലീസിൽ യുവതിക്കും സുഹൃത്തിനും എതിരേ പരാതി നൽകി. കൃത്യനിർവഹണത്തിനിടെ തന്നെ അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണ് പോലീസുകാരന്റെ പരാതി. ഇതിനുപിന്നാലെയാണ് വിവിധ വകുപ്പുകൾ കൂടി ചേർത്ത് ഇരുവർക്കുമെതിരേ കേസെടുത്തത്.
Content Highlights:chennai drunk woman abused and assaults policeman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..