Screengrab: Mathrubhumi News
കണ്ണൂര്‍: പയ്യാമ്പലത്ത് കെ.ജി. മാരാര്‍ സ്മൃതിമന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കത്തിക്കരിഞ്ഞനിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനുപിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും ബി.ജെ.പി. ആരോപിച്ചു.
ചത്തുകിടന്ന നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്ന് ബി.ജെ.പി. നേതൃത്വത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. നേതൃത്വം പോലീസിനെ സമീപിച്ചേക്കും.
സംഭവത്തില്‍ രാഷ്ട്രീയ ആരോപണങ്ങളൊന്നും ബി.ജെ.പി. ഉന്നയിച്ചിട്ടില്ല. അതേസമയം, കെ.ജി. മാരാരുടെ സ്മൃതി മന്ദിരത്തിന് മുന്നില്‍ കോവിഡ് രോഗികളെ സംസ്‌കരിക്കാന്‍ വിറകും മറ്റും കൂട്ടിയിട്ടതില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെതിരേ ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഇത് ബോധപൂര്‍വം ചെയ്തതെല്ലെന്നും കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ സംഭവിച്ചുപോയതാണെന്നുമായിരുന്നു കോര്‍പ്പറേഷന്റെ വിശദീകരണം. സ്മൃതി മന്ദിരത്തിന് മുന്നിലുള്ള വിറകുകള്‍ മാറ്റുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: charred body of stray dog found in front of kg marar memorial payyambalam kannur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..