കിഴക്കമ്പലം(എറണാകുളം): പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപമുള്ള പ്ലൈവുഡ് സ്ഥാപനത്തിലെ പുകക്കുഴലില്‍ മൃതദേഹം കണ്ടെത്തിയ സംഭവം നടന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാനായില്ല.
കേസ് അന്വേഷണം പ്രത്യേക പോലീസാണ് നടത്തുന്നത്. മൃതദേഹം പുകക്കുഴലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മാസങ്ങള്‍ കഴിഞ്ഞാണ് കണപ്പെട്ടത്. ഇത്രയും നാളുകള്‍ക്കുള്ളില്‍ ആളെ കണാനില്ല എന്ന യാതൊരു പരാതിയും പോലീസില്‍ ലഭിച്ചിരുന്നില്ല.
സ്ഥാപനത്തിലും സമീപപ്രദേശങ്ങളിലും ജോലി എടുത്തിരുന്നവരില്‍ ആരെയും കാണാതായിട്ടുമില്ല. ഈ സാഹചര്യം പോലീസ് അന്വേഷണത്തെ കുഴക്കുന്നുണ്ട്.
പുകക്കുഴലിലെ ചാരം നീക്കുന്നതിനിടെയായിരുന്നു തൊഴിലാളികള്‍ മൃതദേഹം കണ്ടത്. മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം പുരുഷന്റേതെന്നും ഇരുപതിനും അമ്പതിനും മധ്യേ പ്രായമുണ്ടെന്നും മാത്രമാണ് മൃതദേഹ പരിശോധനയില്‍ കണ്ടെത്താനായത്.
Content Highlights: charred body found in plywood company in pattimattam, deadbody not identified
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..