ന്യൂഡല്‍ഹി: മയക്കുമരുന്ന് മാഫിയകള്‍ കൊറോണ വൈറസ് വ്യാപനം കള്ളക്കടത്തിനായി മുതലെടുക്കുമെന്ന് സിബിഐയുടെ മുന്നറിയിപ്പ്.
പിപിഇ കിറ്റുകളുടെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാനങ്ങളിലെ പോലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും സിബിഐ നല്‍കിയ ജാഗ്രതനിര്‍ദേശം. വാര്‍ത്താ ഏജന്‍സി പിടിഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പിപിഇ കിറ്റുകളുടെ ചരക്ക് നീക്കത്തിനൊപ്പം മയക്കുമരുന്നുകളും കടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ സിബിഐയ്ക്ക് വിവരം കൈമാറിയിരുന്നു. ലോകത്തിലെ വിവിധ മയക്കുമരുന്ന് കടത്തുകാര്‍ നിലവിലെ സാഹചര്യം മയക്കുമരുന്ന് കള്ളക്കടത്തിനായി മുതലെടുക്കുന്നുണ്ടെന്നും ഇന്റര്‍പോള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കും സംസ്ഥാനങ്ങളിലെ പോലീസിനും ജാഗ്രതാനിര്‍ദേശം നല്‍കിയത്.
Content Highlights: cbi alerted state police and other agencies about drug trafficking with ppe kits
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..