-
കുണ്ടറ: കശുവണ്ടിമേഖലയിലെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാകാതെ ഫാക്ടറി ഉടമ ആത്മഹത്യചെയ്തു. പ്രവര്‍ത്തനം നിലച്ച കശുവണ്ടി ഫാക്ടറിയുടെ ഉടമയെയാണ് ഫാക്ടറി ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നല്ലില ബഥേല്‍ പള്ളിക്കുസമീപം ചരുവിളപുത്തന്‍വീട്ടില്‍ സൈമണ്‍ (40) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഊണിനുശേഷം പുറത്തേക്കിറങ്ങിയ സൈമണിനെ തിരക്കിയിറങ്ങിയ മാതാവാണ് മകനെ രണ്ടുമണിയോടെ വീടിനുസമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സൈമണും പിതാവ് മത്തായിയും നല്ലിലയില്‍ നിര്‍മ്മല മാതാ കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു. ഇവര്‍ക്ക് നാലുകോടി രൂപയുടെ കടബാധ്യതകള്‍ ഉണ്ടായിരുന്നു. ഇത് അടച്ചുതീര്‍ക്കാനാകാതെ ബാങ്കില്‍നിന്ന് ജപ്തിഭീഷണി നേരിട്ടിരുന്നു. സ്വന്തം വസ്തുവകയോടൊപ്പം ബന്ധുക്കളുടെ വസ്തുക്കളും ഈടുനല്‍കിയിരുന്നു. തിരിച്ചടവില്‍ സാവകാശം നല്‍കുന്നതിന് മന്ത്രി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലംകണ്ടില്ലെന്ന് പറയുന്നു.
ആശയാണ് ഭാര്യ. ഒന്‍പതാം തരത്തില്‍ പഠിക്കുന്ന സഞ്ജനയും ആറാംതരം വിദ്യാര്‍ഥി ആല്‍വിനും മക്കളാണ്. കണ്ണനല്ലൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ജില്ലാ ആശുപത്രിയില്‍ മൃതദേഹപരിശോധനയ്ക്കുശേഷം ശവസംസ്‌കാരം വ്യാഴാഴ്ച ഒന്നിന് നല്ലില ബഥേല്‍ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..