ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ആള്‍മാറാട്ടം നടത്തിയ ഉദ്യോഗസ്ഥനെതിരേ കേസെടുത്തു. പോലീസ് ആസ്ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പോലീസ് എസ്.ഐ. ജേക്കബ് സൈമണിനെതിരേയാണ് പോലീസ് കേസെടുത്തത്. എസ്.ഐ.യായ ജേക്കബ് സൈമണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ ആള്‍മാറാട്ടം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ജേക്കബ് സൈമണ്‍ ആള്‍മാറാട്ടം നടത്തുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡിവൈ.എസ്.പി.യുടെ യൂണിഫോമും ഡി.ജി.പി. ഉള്‍പ്പെടെയുള്ളവരുടെ പേരിലുള്ള വ്യാജ ലെറ്റര്‍ പാഡുകളും കണ്ടെടുത്തു. ഇതിനുപിന്നാലെയാണ് ജേക്കബ് സൈമണിനെതിരേ കേസെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം.
Content Highlights: case registered against sub inspector in police head quarters
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..