പ്രതീകാത്മക ചിത്രം | മാതൃഭൂമി
ജയ്പുര്‍: രാജസ്ഥാനില്‍ നാല് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒന്‍പത് അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും എതിരേ കേസ്. ആല്‍വാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരേയാണ് കേസ്. അധ്യാപകര്‍ ഭീഷണപ്പെടുത്തിയതായും അധ്യാപികമാര്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാഥിനികള്‍ ആരോപിച്ചു.
ഒരു വിദ്യാര്‍ഥിയുടെ പിതാവ് മകള്‍ സ്‌കൂളില്‍ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ പ്രഥമാധ്യാപകനും മൂന്ന് അധ്യാപകരും ചേര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാര്‍ഥിനി പിതാവിനെ അറിയിച്ചു. രണ്ട് അധ്യാപികമാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും വിദ്യാര്‍ഥിനി ആരോപിച്ചു.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍കൂടി പരാതിയുമായി രംഗത്തെത്തി. പ്രഥമാധ്യാപകനും അധ്യാപകരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തതായി മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.
അന്വേഷണത്തേ തുടര്‍ന്ന് പ്രഥമാധ്യാപകനെതിരേയും ഒന്‍പത് അധ്യാപകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അധ്യാപകര്‍ കൂട്ടബലാത്സം ചെയ്തതായും പീഡിപ്പിച്ചതായുമാണ് വിദ്യാര്‍ഥിനികളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തയായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറയിച്ചു.
സംഭവം അധ്യാപികമാരോട് പറഞ്ഞപ്പോള്‍ മറ്റാരോടു പറയരുതെന്ന് ആവശ്യപ്പെട്ടതായും കുട്ടികള്‍ പോലീസിനോട് വ്യക്തമാക്കി. ഫീസ് അടക്കാമെന്നും പുസ്തകങ്ങള്‍ വാങ്ങി നല്‍കാമെന്നും അധ്യാപികമാര്‍ വാഗ്ദാനം ചെയ്തതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം അധ്യാപിക പ്രഥമാധ്യാപകന്‍ അടക്കമുള്ളവരുടെ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെവെച്ച് പീഡനത്തിന് ഇരയായതായും വിദ്യാര്‍ഥിനി ആരോപിച്ചു.
സംഭവത്തെക്കുറിച്ച് പതായി നല്‍കാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായു വിദ്യാര്‍ഥികളിലൊരാളുടെ പിതാവ് പറഞ്ഞു. സഹോദരന്‍ മന്ത്രിയാണെന്ന് പറഞ്ഞ പ്രഥമാധ്യാപകന്‍, പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രഥമാധ്യാപകന്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അധ്യാപകന്‍ പറഞ്ഞു.
Content Highlights; Case filed against 9 teachers, principal for raping, molesting 4 Alwar school students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..