ഭോപാല്‍: അവിഹിത ബന്ധം എതിര്‍ത്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച പോലീസുകാരനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഗാന്ധ്വാനിയിലാണ് സംഭവം. ഗാന്ധ്വാനി പോലീസ് സ്റ്റേഷനിലെ നരേന്ദ്ര സൂര്യവന്‍ഷി എന്ന പോലീസുകാരനാണ് നടുറോഡില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചത്.
ഇയാള്‍ സഹപ്രവര്‍ത്തകരായ മറ്റു പോലീസുകാരുടെ മുന്നില്‍ വെച്ചാണ് ഭാര്യയെ മര്‍ദിച്ചിരുന്നത്. യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ നരേന്ദ്രക്കെതിരെ നടപടിയെടുത്തു.
ദൃശ്യങ്ങളില്‍ യുവതിയെ മര്‍ദിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയും ചെയ്യുന്നതും വ്യക്തമാകുന്നുണ്ട്. അതേസമയം, യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ നരേന്ദ്രയുടെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ നോക്കി നില്‍ക്കുകയാണ്. സംഭവത്തില്‍ നരേന്ദ്രക്കെതിരെ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: case file against policeman for brutally attacking his wife
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..